SignIn
Kerala Kaumudi Online
Friday, 31 July 2026 1.18 AM IST

'ഗാംബ്ലിംഗിന്റെ ചരിത്രത്തിന് മനുഷ്യരാശിയോളം പഴക്കം': ദുൽഖറിന്റെ തിരിച്ചുവരവ്,​ 'ഐ ആം ഗെയിം' ട്രെയിലർ  

iam-game-
ഐ ആം ഗെയിമിൽ ദുൽഖർ സൽമാൻ

ദുൽഖർ സൽമാൻ മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ബിഗ് ബഡ്ജറ്റ് ആക്ഷൻ ത്രില്ലർ ചിത്രം 'ഐ ആം ഗെയിം'ന്റെ ട്രെയിലർ പുറത്ത്. സൂപ്പർ ഹിറ്റ് ചിത്രം 'ആർ.ഡി.എക്സി'ന് ശേഷം നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന സിനിമ ഗാംബ്ലിംഗ് പ്രമേയമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. ഓഗസ്റ്റ് 20ന് ഓണത്തിന് മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായിചിത്രം ആഗോളതലത്തിൽ തിയേറ്ററുകളിലെത്തും. ദുൽഖറിന്റെ 40ാമത്തെ ചിത്രമാണിത്. 'കിംഗ്ഓഫ് കൊത്ത'യ്ക്ക് ശേഷം ദുൽഖറിന്റെതായി പുറത്തിറങ്ങാനൊരുങ്ങുന്ന മലയാളം ചിത്രം കൂടിയാണ് 'ഐ ആം ഗെയിം.

താരത്തിന്റെ കരിയറിലെ വമ്പൻ ക്യാൻവാസിലൊരുങ്ങുന്ന സിനിമയെന്ന പ്രത്യേകതയും ഐ ആം ഗെയിമിനുണ്ട്. വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാനും ജോം വർഗീസും ചേർന്നാണ് നിർമ്മാണം. ദക്ഷിണേന്ത്യയിലെ നൂറിലധികം ലൊക്കേഷനുകളിലായി ചിത്രീകരണം പൂർത്തിയായ ചിത്രത്തിൽ സ്റ്റൈലിഷ് ലുക്കിലാണ് ദുൽഖർ എത്തുന്നത്. ആന്റണി വർഗീസ്, വിനയ് ഫോർട്ട്, മിഷ്‌കിൻ, കായദു ലോഹർ, കതിർ, പാർത്ഥ് തിവാരി, സംയുക്ത വിശ്വനാഥൻ തുടങ്ങി വമ്പൻ താരനിരയും സിനിമയിൽ അണിനിരക്കുന്നുണ്ട്.

സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്ദു എന്നിവർ ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ജേക്സ് ബിജോയ് സംഗീതം നിർവഹിക്കുന്ന ചിത്രത്തിന്റെ സംഘട്ടനം കൈകാര്യം ചെയ്തിരിക്കുന്നത് അൻപറിവ് മാസ്റ്റേഴ്സ് ആണ്. ചിത്രത്തിന്റെ മ്യൂസിക് അവകാശം സീ മ്യൂസിക് സ്വന്തമാക്കിയിരിക്കുന്നു. ഫസ്റ്റ് ലുക്ക്, സെക്കൻഡ് ലുക്ക് പോസ്റ്ററുകൾക്ക് ലഭിച്ച സ്വീകാര്യതയ്ക്ക് പിന്നാലെയാണ് ഇപ്പോൾ ട്രെയിലറും പുറത്തുവന്നിരിക്കുന്നത്.

English Summary

The trailer for Dulquer Salmaan's big-budget action thriller 'I Am Game' has been released. Directed by Nahas Hidayath, the gambling-themed film marks Salmaan's 40th movie and his Malayalam return. It is scheduled for a pan-Indian release on August 20th for Onam in five languages, featuring a large ensemble cast and stylish visuals.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CINEMA, TRAILER, DULQUER SALMAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY