ഡാലസ്: നീണ്ട ഇടവേളയ്ക്ക് ശേഷം പൊതുവേദിയിൽ തിരിച്ചെത്തി ഗാനഗന്ധർവൻ ഡോ. കെ.ജെ.യേശുദാസ്. യു.എസിലെ ഡാലസിൽ കേരള അസോസിയേഷൻ ഒഫ് ഡാലസിന്റെ സുവർണ ജൂബിലി- തിരുവോണ ആഘോഷ വേദിയിലായിരുന്നു യേശുദാസിന്റെ ഗന്ധർവ്വ നാദം മുഴങ്ങിയത്. 'ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവ്വരും സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനമാണിത്" എന്ന ശ്രീനാരായണ ഗുരുവിന്റെ വരികൾ ആലപിച്ചായിരുന്നു തുടക്കം. തുടർന്ന് ആലപിച്ച 'കേരളം കേരളം കേളികൊട്ടുയരുന്ന കേരളം..." എന്ന ഗാനം നിറഞ്ഞ കൈയ്യടിയോടെ സദസ് ഏറ്റെടുത്തു. പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചതും യേശുദാസാണ്. കേരളത്തെ ചേർത്തു നിറുത്തുന്നത് മത സൗഹാർദ്ദമാണെന്നും അത് ചോർന്നുപോകാതെ സംരക്ഷിക്കണമെന്നും യേശുദാസ് പറഞ്ഞു.
കൊവിഡ് കാലം മുതൽ യു.എസിലെ ഡാലസിൽ വിശ്രമ ജീവിതം നയിക്കുകയാണ് യേശുദാസ്. സമീപകാലത്തായി പൊതുവേദികളി അപൂർവ്വമായേ അദ്ദേഹം എത്താറുള്ളൂ. അതിനാൽ യേശുദാസിന്റെ തിരിച്ചുവരവ് സംഗീതലോകത്തിനും ലോകമെമ്പാടുമുള്ള മലയാളികൾക്കും അവിസ്മരണീയമായ അനുഭവമായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |