SignIn
Kerala Kaumudi Online
Wednesday, 09 September 2026 12.05 PM IST

"ലോക്ഡൗണും കൊറോണയും ഇങ്ങനെ പോകുന്ന സമയത്ത് ഞാന്‍ ഇതെങ്ങനെ ഷൂട്ട് ചെയ്യും?' ദൃശ്യം 2വിൽ നിർണായക തീരുമാനമെടുത്ത് ജീത്തു ജോസഫ്

jeethu-joseph

ദൃശ്യം 2 ചിത്രത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. കൊവിഡ് വ്യാപകമായി പടരുന്ന സാഹചര്യത്തിൽ ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്തമാസത്തേക്ക് നീട്ടിവയ്ക്കുകയായിരുന്നു. ഇപ്പോഴിതാ ചിത്രീകരണത്തിൽ ചില മാറ്റങ്ങൾ വരുത്തേണ്ടി വന്നതായി വെളിപ്പെടുത്തുകയാണ് സംവിധായകൻ ജീത്തു ജോസഫ്. ദൃശ്യം 2 എഴുതിക്കഴിഞ്ഞപ്പോൾ കുറെ പേർക്ക് വായിക്കാൻ കൊടുത്തിരുന്നെന്നും അവരുടെ അഭിപ്രായങ്ങൾ സ്വീകരിച്ച് കുറച്ച് തിരുത്തലുകൾ വരുത്തിയതായും സംവിധായകൻ പറഞ്ഞു.

"ചിത്രത്തിലെ ഒരു സീന്‍ നോക്കിയപ്പോള്‍ വളരെ ജനക്കൂട്ടമുള്ള ഒരു രംഗം അതില്‍ ഞാന്‍ എഴുതി വച്ചിരിക്കുന്നത് കണ്ടു. ജനക്കൂട്ടവും ബഹളവും ഒക്കെയുള്ള ഒരു സീന്‍. പെട്ടെന്ന് ഞാനോര്‍ത്തു, ഈ ലോക്ഡൗണും കൊറോണയും ഇങ്ങനെ പോകുന്ന സമയത്ത് ഞാന്‍ ഇതെങ്ങനെ ഷൂട്ട് ചെയ്യും? അത് നടക്കില്ല. അവിടെ വച്ച് ഞാന്‍ എഴുത്ത് നിറുത്തി. പക്ഷേ, ഉര്‍വശീശാപം ഉപകാരം എന്നു പറഞ്ഞപോലെ വേറൊരു ഐഡിയ വന്നു.’

ഒരാളും ഇല്ലാതെ അതു ചെയ്താല്‍‍ വേറെ ഒരു ഗുണം ആ രംഗത്തിന് കിട്ടും. അങ്ങനെ ആലോചിച്ചതുകൊണ്ടാണ് എനിക്ക് പുതിയ ഐഡിയ കിട്ടിയത്. അല്ലെങ്കില്‍ ഞാന്‍ പഴയ ആശയത്തിലൂടെ തന്നെ പോയേനെ. വലിയ രീതിയില്‍ സ്ക്രിപ്റ്റിനെ സഹായിക്കുന്ന ഐഡിയ വന്നതോടെ അതിനു മറ്റൊരു തലം കൈവന്നു"-ജീത്തു ജോസഫ് വ്യക്തമാക്കി.

കോളേജ് വിദ്യാര്‍ത്ഥികള്‍‍ക്കായി കേരള സര്‍ക്കാര്‍ നടപ്പാക്കുന്ന നൈപുണ്യവികസന പരിപാടിയുടെ ഭാഗമായി ഒരുക്കിയ അഭിമുഖ സംഭാഷണത്തിലാണ് ജീത്തു ജോസഫ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MALAYALAM CINEMA, JEETHU JOSEPH, DRISHYAM 2, SCRIPT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY