SignIn
Kerala Kaumudi Online
Sunday, 11 October 2026 9.59 AM IST

'ഇത് പ്രിയപ്പെട്ട പൃഥ്വിരാജ് ഫാൻസിന് വേണ്ടി'; പുതിയ പോസ്റ്റുമായി മല്ലികാ  സുകുമാരൻ

prithviraj

എമ്പുരാൻ സിനിമയെക്കുറിച്ചുള്ള വിവാദങ്ങളെപ്പറ്റി യാതൊന്നും മിണ്ടാതെയാണ് കഴിഞ്ഞ ദിവസം പൃഥ്വിരാജ് മികച്ച നടനുള്ള സംസ്ഥാന അവാർഡ് മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്ന് ഏറ്റുവാങ്ങിയത്. വിവാദങ്ങൾക്കു ശേഷം പങ്കെടുക്കുന്ന ആദ്യ പൊതുവേദിയായിരുന്നു കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന 54-ാമത് സംസ്ഥാന ചലച്ചിത്ര അവാർഡ് ദാന ചടങ്ങ്. കടുവ, താന്തോന്നി തുടങ്ങിയ ചിത്രങ്ങളിലെപോലെ വെള്ള കുർത്തയും മുണ്ടും ധരിച്ചാണ് നടനെത്തിയത്.

കലാകാരന്മാരുടെ ആവിഷ്കാരസ്വാതന്ത്ര്യത്തെപ്പറ്റി ചലച്ചിത്ര അക്കാഡമി ചെയർമാൻ പ്രേംകുമാർ പറഞ്ഞെങ്കിലും പൃഥ്വിരാജ് മൗനം പാലിച്ചു. ജീവിതത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന അത്ഭുതമാണ് ആടുജീവിതമെന്ന് അദ്ദേഹം പറഞ്ഞത്. ഇന്നലെ വേദിയിൽ പൃഥ്വിരാജിന്റെ അമ്മ മല്ലികാ സുകുമാരനും ഉണ്ടായിരുന്നു.

പുരസ്കാരം നേടിയ ശേഷം പൃഥ്വിരാജിനെ മല്ലിക കെട്ടിപ്പിടിച്ച് ഉമ്മവയ്ക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വെെറലായിരുന്നു. ഇപ്പോഴിതാ ആ ചിത്രങ്ങൾ പങ്കുവച്ചുള്ള മല്ലികയുടെ പോസ്റ്റാണ് വെെറലാകുന്നത്. ഫേസ്ബുക്കിലാണ് മല്ലിക ചിത്രങ്ങൾ പങ്കുവച്ചത്. ഇത് പ്രിയപ്പെട്ട പൃഥ്വിരാജ് ഫാൻസിന് ഇരിക്കട്ടെയെന്നാണ് അടിക്കുറിപ്പ് നൽകിയിരുന്നത്.

'ജാതിമത ഭേദമെന്യേ , കക്ഷി രാഷ്ട്രീയ ഭേദമെന്യേ , കേരളത്തിലും മറ്റു വിവിധ രാജ്യങ്ങളിലും എന്റെ മോനെ സ്നേഹിക്കുന്ന, ഞാൻ മക്കളെപ്പോലെ തന്നെ കരുതുന്ന പ്രിയപ്പെട്ട പൃഥ്വിരാജ് ഫാൻസിന് ഇരിക്കട്ടെ ഈ ചിത്രം',- എന്നാണ് എഴുതിയിരുന്നത്. നിരവധി കമന്റും ലെെക്കും പോസ്റ്റിന് ലഭിക്കുന്നുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MALIKA SUKUMARAN, PRITHIVRAJ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY