SignIn
Kerala Kaumudi Online
Sunday, 11 October 2026 3.31 AM IST

അ​ക്ഷ​യ് ​കു​മാ​ർ​-​ ​ബേ​സി​ൽ​ ​ചി​ത്രം രാ​വ​ടി​ ​ഡി​സം​ബ​ർ​ 24​ന്

a


സി​റൈ​ ​ഫെ​യിം​ ​എ​ൽ.​ ​കെ​ ​അ​ക്ഷ​യ് ​കു​മാ​ർ​ ​നാ​യ​ക​നാ​യി​ ​ന​വാ​ഗ​ത​നാ​യ​ ​വി​ഘ്‌​നേ​ഷ് ​വ​ടി​വേ​ൽ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്ര​ത്തി​ന് ​"​രാ​വ​ടി​"​ ​ഡി​സം​ബ​ർ​ 24​ന് ​റി​ലീ​സ് ​ചെ​യ്യും.​ ​പൂ​ർ​ണ​മാ​യും​ ​കോ​മ​ഡി​ ​എ​ന്റ​ർ​ടെ​യ്ന​റാ​യി​ ​ഒ​രു​ങ്ങു​ന്ന​ ​ചി​ത്ര​ത്തിൽ
എ​ൽ.​ ​കെ​ ​അ​ക്ഷ​യ് ​കു​മാ​റി​നൊ​പ്പം​ ​ബേ​സി​ൽ​ ​ജോ​സ​ഫും​ ​പ്ര​ധാ​ന​ ​വേ​ഷ​ത്തി​ൽ​ ​എ​ത്തു​ന്നു.​ ​ശി​വ​കാ​ർ​ത്തി​കേ​യ​ൻ​ ​നാ​യ​ക​നാ​യ​ ​പ​രാ​ശ​ക്തി​യി​ൽ​ ​അ​തി​ഥി​ ​വേ​ഷം​ ​അ​വ​ത​രി​പ്പി​ച്ച് ​ത​മി​ഴ് ​പ്ര​വേ​ശം​ ​ന​ട​ത്തി​യ​ ​ബേ​സി​ൽ​ ​ജോ​സ​ഫ് ​അ​ഭി​ന​യി​ക്കു​ന്ന​ ​ര​ണ്ടാ​മ​ത്തെ​ ​ചി​ത്രം​ ​ആ​ണ് ​രാ​വ​ടി.​ ​ത​മി​ഴി​ലും​ ​മ​ല​യാ​ള​ത്തി​ലും​ ​ഒ​രേ​സ​മ​യം​ ​ഒ​രു​ക്കു​ന്ന​ ​ചി​ത്രം​ ​സ​മ്മ​ർ​ ​റി​ലീ​സാ​യി​ ​എ​ത്തും.
സെ​വ​ൻ​ ​സ്ക്രീ​ൻ​ ​സ്റ്റു​ഡി​യോ​സി​ന്റെ​ ​ബാ​ന​റി​ൽ​ ​എ​സ് .​ ​എ​സ്.​ ​ല​ളി​ത് ​കു​മാ​ർ​ ​നി​ർ​മ്മി​ക്കു​ന്ന​ ​പ​തി​മൂ​ന്നാ​മ​ത് ​ചി​ത്ര​ത്തി​ന് ​അ​നി​രു​ദ്ധ് ​ര​വി​ച​ന്ദ​ർ​ ​ആ​ണ് ​സം​ഗീ​തം.​ ​ജോ​ൺ​ ​വി​ജ​യ്,​ ​സ​ത്യ​ൻ,​ ​ജാ​ഫ​ർ​ ​സാ​ദി​ഖ്,​ ​നോ​ബി​ൾ​ ​കെ​ ​ജെ​യിം​സ്,​ ​അ​രു​ണാ​ച​ലേ​ശ്വ​ര​ൻ​ ​പി.​ ​എ.,​ ​ഷ​രീ​ഖ് ​ഹ​സ്സ​ൻ​ ,​ ​ഐ​ശ്വ​ര്യ​ ​ശ​ർ​മ​ ​എ​ന്നി​വ​രാ​ണ് ​മ​റ്റ് ​താ​ര​ങ്ങ​ൾ.
സ​ഹ​നി​ർ​മ്മാ​ണം​ ​എ​ൽ​ .​ ​കെ​ ​വി​ഷ്ണു.​ ​ഛാ​യാ​ഗ്ര​ഹ​ണം​ ​-​ ​ലി​യോ​ൺ​ ​ബ്രി​ട്ടോ,​ ​സം​ഗീ​തം​-​ ​ജെ​ൻ​ ​മാ​ർ​ട്ടി​ൻ,​ ​എ​ഡി​റ്റിം​ഗ്-​ ​ഭ​ര​ത് ​വി​ക്ര​മ​ൻ,​ ​ക​ലാ​സം​വി​ധാ​നം​-​ ​പി​ ​എ​സ് ​ഹ​രി​ഹ​ര​ൻ,​ ​എ​ക്സി​ക്യു​ട്ടീ​വ് ​പ്രൊ​ഡ്യൂ​സേ​ഴ്സ്-​ ​കെ.​ ​അ​രു​ൺ,​ ​മ​ണി​ക​ണ്ഠ​ൻ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MOVIE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA