SignIn
Kerala Kaumudi Online
Sunday, 11 October 2026 3.31 AM IST

​ക്ളാ​ഷി​ന് ജ​യി​ല​ർ​ 2- ര​ണ​ബാ​ലി ര​ജ​നി​ ​V​/s വി​ജ​യ് ​ദേ​വ​ര​കാ​ണ്ട

a

ത​മി​ഴ് ​സൂ​പ്പ​ർ​ ​താ​രം​ ​ര​ജ​നി​കാ​ന്തി​ന്റെ​ ​ജ​യി​ല​ർ​ 2​ ​ന്റെ​ ​ക്ളാ​ഷി​ൽ​ ​നി​ന്ന് ​ധ​നു​ഷ് ​ചി​ത്രം​ ​ഓം​ ​പി​ൻ​മാ​റി​യെ​ങ്കി​ലും​ ​വി​ജ​യ് ​ദേ​വ​ര​കൊ​ണ്ട​ ​ചി​ത്രം​ ​ര​ണ​ബാ​ലി​ ​ഒ​ക്ടോ​ബ​ർ​ 16​നു​ ​ത​ന്നെ.​ ​ജ​യി​ല​ർ​ 2​ ​ഒ​ക്ടോ​ബ​ർ​ 15​നും.​ ​ര​ണ്ടു​ ​ബ്ര​ഹ്മാ​ണ്ഡ​ ​ചി​ത്ര​ങ്ങ​ൾ​ ​ഏ​റ്റു​മു​ട്ടു​ന്ന​തി​ന്റെ​ ​ആ​വേ​ശ​ത്തി​ൽ​ ​ആ​ണ് ​ആ​രാ​ധ​ക​ർ.
ജ​യി​ല​ർ​ 2​ ,​ ​ര​ണ​ബാ​ലി​ ​ഇ​വ​രി​ൽ​ ​ആ​രാ​ണ് ​ബോ​ക്സ് ​ഓ​ഫീ​സി​ൽ​ ​വാ​ഴു​ക​ ​എ​ന്നാ​ണ് ​അ​റി​യേ​ണ്ട​ത്.​ ​അ​തേ​സ​മ​യം​ ​ജ​യി​ല​റി​ന്റെ​ ​ബ്ളോ​ക് ​ബ​സ്റ്റ​ർ​ ​വി​ജ​യം​ ​ആ​വ​ർ​ത്തി​ക്കാ​ൻ​ ​ഒ​രു​ങ്ങു​ക​യാ​ണ് ​ജ​യി​ല​ർ​ 2.​ ​നെ​ൽ​സ​ൺ​ ​ദി​ലീ​പ്‌​കു​മാ​ർ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്ര​ത്തെ​ ​സ്‌​റ്റൈ​ൽ​ ​മ​ന്ന​ൻ​ ​ആ​രാ​ധ​ക​ർ​ ​ഉ​റ്റു​നോ​ക്കു​ന്നു.​ ​മി​ഥു​ൻ​ ​ച​ക്ര​വ​ർ​ത്തി,​ ​ഹൃ​ത്വി​ക് ​റോ​ഷ​ൻ,​ ​വി​ദ്യ​ ​ബാ​ല​ൻ,​ ​ജാ​ക്കി​ ​ഷ്രോ​ഫ് ​എ​ന്നീ​ ​ബോ​ളി​വു​ഡ് ​താ​ര​ങ്ങ​ൾ​ ​ആ​ക​ർ​ഷ​ണീ​യ​ത​യാ​ണ്.​ ​മോ​ഹ​ൻ​ലാ​ൽ,​ ​ശി​വ​രാ​ജ് ​കു​മാ​ർ,​ ​വി​ജ​യ് ​സേ​തു​പ​തി,​ ​എ​സ്.​ജെ.​ ​സൂ​ര്യ,​ ​ര​മ്യ​ ​കൃ​ഷ്ണ​ൻ,​ ​സു​രാ​ജ് ​വെ​ഞ്ഞാ​റ​മൂ​ട്,​ ​മി​ർ​ണ​ ​മേ​നോ​ൻ,​ ​അ​ന്ന​ ​രാ​ജ​ൻ,​ ​ഷം​ന​ ​കാ​സിം,​ ​മേ​ഘ്‌​ന​ ​രാ​ജ്,​ ​വി​നീ​ത് ​ത​ട്ടി​ൽ,​ ​കോ​ട്ട​യം​ ​ന​സീ​ർ,​ ​രാ​ജേ​ഷ് ​മാ​ധ​വ​ൻ​ ​തു​ട​ങ്ങി​ ​നീ​ണ്ട​ ​നി​ര​യു​ണ്ട്.
അ​നി​രു​ദ്ധ് ​ര​വി​ച​ന്ദ​റാ​ണ് ​സം​ഗീ​തം.​ ​സ​ൺ​ ​പി​ക്‌​ചേ​ഴ്‌​സി​ന്റെ​ ​ബാ​ന​റി​ൽ​ ​ക​ലാ​നി​ധി​ ​മാ​ര​ൻ​ ​നി​ർ​മ്മി​ക്കു​ന്നു.
വി​വാ​ഹ​ശേ​ഷം​ ​വി​ജ​യ​ ​ദേ​വ​ര​കൊ​ണ്ട​യും​ ​ര​ശ്മി​ക​ ​മ​ന്ദാ​ന​യും​ ​ഒ​രു​മി​ക്കു​ന്ന​ ​ര​ണ​ബാ​ലി​ ​പൂ​ർ​ണ​മാ​യും​ ​ച​രി​ത്ര​ ​സി​നി​മ​യാ​ണ്.​ ​ര​ണ​ബാ​ലി​ ​എ​ന്ന​ ​ടൈ​റ്റി​ൽ​ ​ക​ഥാ​പാ​ത്രം​ ​ആ​യാ​ണ് ​ദേ​വ​ര​കൊ​ണ്ട.​ ​ജ​യ​മ്മ​ ​എ​ന്ന​ ​ക​ഥാ​പാ​ത്ര​മാ​യി​ ​ര​ശ്‌​മി​ക​യും.​ ​ഇ​രു​വ​രു​ടെ​യും​ ​ഓ​ൺ​ ​സ്‌​ക്രീ​ൻ​ ​പ്ര​ണ​യം​ ​വീ​ണ്ടും​ ​എ​ത്തു​ന്ന​താ​ണ് ​പ്ര​ത്യേ​ക​ത.​ ​പാ​ൻ​ ​ഇ​ന്ത്യ​ൻ​ ​ചി​ത്ര​മാ​യി​ ​ഒ​രു​ങ്ങു​ന്ന​ ​ര​ണ​ബാ​ലി​യി​ൽ​ ​ഹോ​ളി​വു​ഡ് ​താ​രം​ ​അ​ർ​ണോ​ൾ​ഡ് ​വോ​സ്‌​ലു​ ​ആ​ണ് ​പ്ര​തി​നാ​യ​ക​ൻ.​ ​രാ​ഹു​ൽ​ ​സം​കൃ​ത്യ​ൻ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്രം​ ​മൈ​ത്രി​ ​മൂ​വി​ ​മേ​ക്കേ​ഴ്സ് ​നി​ർ​മ്മി​ക്കു​ന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MOVIE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA