
സംഗീത് പ്രതാപ് , മമിത ബൈജു എന്നിവർ ആദ്യമായി നായകനും നായികയുമായി അഭിനയിക്കുന്ന ഹലോ ഡിയർ ജനുവരി 19ന് പ്രദർശനത്തിന് എത്തും. അഭിനേതാവ് കൂടിയായ ഡിനോയ് പൗലോസ് തിരക്കഥ രചിച്ച് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ- ഫസ്റ്റ് ലുക്ക് പോസ്റ്റർ ശ്രദ്ധ നേടിയിരുന്നു. ഇരുവരുടെയും കൗതുകകരമായ ലുക്കോടെയാണ് പോസ്റ്റർ. പൂർണമായും റൊമാന്റിക് കോമഡി ഗണത്തിൽ അവതരിപ്പിക്കുന്ന ചിത്രം ഒരു മെട്രോ നഗരത്തിന്റെ പശ്ചാത്തലത്തിലൂടെ കഥ പറയുന്നു.തണ്ണീർമത്തൻ ദിനങ്ങൾ , പത്രോസിന്റെ പടവുകൾ എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയ കഥാപാത്രങ്ങളെ ഡിനോയ് പൗലോസ് അവതരിപ്പിച്ചിട്ടുണ്ട്. സുരേഷ് കൃഷ്ണയും പ്രധാന വേഷത്തിലെത്തുന്നു. ഏതാനും പ്രമുഖ താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.ഛായാഗ്രഹണം - അഖിൽ ജോർജ്, എഡിറ്റിംഗ് - ചമൻ ചാക്കോ, കലാ സംവിധാനം - നിമേഷ് എം. താനൂർ, മേക്കപ്പ് - റോണക്സ് സേവ്യർ , കോസ്റ്റ്യും ഡിസൈൻ- മഷർ ഹംസ. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ ആണ് നിർമ്മാണം. വിതരണം സെൻട്രൽ പിക് ചേഴ്സ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |