SignIn
Kerala Kaumudi Online
Saturday, 24 October 2026 6.22 AM IST

'വേദനിപ്പിച്ചെന്ന് മനസിലായി, മാപ്പ്'; തൃഷയോട് പരസ്യമായി മാപ്പ് പറഞ്ഞ് മൻസൂർ അലി ഖാൻ

READ ENGLISH VERSION
trisha

ചെന്നൈ: തൃഷയ്‌ക്കെതിരായ സ്ത്രീ വിരുദ്ധ പരാമർശത്തിൽ മാപ്പ് പറഞ്ഞ് നടൻ മൻസൂർ അലി ഖാൻ. ചെന്നൈ സിറ്റി പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് വാർത്താ കുറിപ്പിലൂടെ നടൻ മാപ്പ് പറഞ്ഞത്. 'എന്റെ സഹപ്രവർത്തകയായ തൃഷയെ വേദനിപ്പിച്ചെന്ന് മനസിലാക്കുന്നു. ഇതിൽ ഞാൻ പരസ്യമായി മാപ്പ് പറയുന്നു.' എന്നാണ് വാർത്താ കുറിപ്പിൽ പറയുന്നത്.

ഡി.ജി.പി ശങ്കർ ജിവാളിന്റെ ഉത്തരവിനെ തുടർന്നാണ് മൻസൂർ അലി ഖാനെതിരെ കേസെടുത്തത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 354എ (ലൈംഗിക പീഡനം), 509 (സ്ത്രീയുടെ മാന്യതയെ പ്രകോപിപ്പിക്കാൻ ഉദ്ദേശിച്ചുള്ള വാക്ക്, ആംഗ്യം അല്ലെങ്കിൽ പ്രവൃത്തി) എന്നിവ പ്രകാരം മൻസൂർ അലി ഖാനെതിരേ കേസെടുത്തതായി വൃത്തങ്ങൾ അറിയിച്ചു.

കേസെടുത്തിന് പിന്നാലെ താൻ മാപ്പ് പറയില്ലെന്ന് നടൻ മൻസൂർ അലി ഖാൻ പറഞ്ഞിരുന്നു. താൻ തെറ്റ് ചെയ്‌തിട്ടില്ലെന്നും സമൂഹ മാദ്ധ്യമ പോസ്റ്റുകൾ തന്നെ പ്രശ‌സ്തനാക്കി. അതിൽ സന്തോഷമുണ്ട്. തന്റെ വാർത്ത വള‌ച്ചൊടിക്കുകയായിരുന്നു എന്നും പറഞ്ഞു . തൃഷയെ അപമാനിക്കാൻ ഉദ്ദേശിച്ചിട്ടില്ല. സിനിമയിലെ പീഡന രംഗങ്ങൾ യഥാർത്ഥമാണോ എന്നും അദ്ദേഹം ചോദിച്ചു.

വിഷയത്തിൽ സ്വമേധയാ കേസെടുത്ത വനിത കമ്മീഷനെയും മൻസൂർ അലി ഖാൻ വിമർശിച്ചിരുന്നു. രാജ്യത്ത് സാധാരണ സ്ത്രീകൾ പീഡിപ്പിക്കപ്പെടുമ്പോൾ കമ്മീഷൻ നോക്കുകുത്തിയാണ്. തന്റെ ഭാഗം കേൾക്കാതെയാണ് താരസംഘടനയായ നടികർ സംഘം വാർത്താക്കുറിപ്പ് ഇറക്കിയത്,​ നാല് മണിക്കൂറിനുള്ളിൽ വിശദീകരണം നൽകിയില്ലെങ്കിൽ നിയമ നടപടി സ്വീകരിക്കണമെന്നും മൻസൂർ അലി ഖാൻ പറഞ്ഞിരുന്നു.

അടുത്തിടെ പുറത്തിറങ്ങിയ ലോകേഷ് കനകരാജ് സംവിധാനം ചെയ്‌ത് വിജയും തൃഷയും അഭിനയിച്ച ലിയോ സിനിമയെക്കുറിച്ചുള്ള പരാമർശമാണ് വിവാദമായത്. തൃഷയാണു നായികയെന്നറിഞ്ഞപ്പോൾ നടിക്കൊപ്പം കിടപ്പറ രംഗങ്ങളിൽ അഭിനയിക്കാൻ അവസരം ലഭിക്കുമെന്നായിരുന്നു പ്രതീക്ഷയെന്നായിരുന്നു പരാമർശം. വിഷയത്തിൽ മൻസൂർ അലി ഖാനൊപ്പം അഭിനയിക്കാൻ സാധിക്കാതിരുന്നത് നന്നായെന്നും ഇനിയൊരിക്കലും അത് സംഭവിക്കാതെ നോക്കുമെന്നും തൃഷ പ്രതികരിച്ചിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TRISHA, MANSOOR ALI KHAN, APPOLOGISES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA