തനിക്ക് കുട്ടികളെ കൈകാര്യം ചെയ്യാൻ അസാമാന്യ കഴിവാണുള്ളതെന്നും കാരണം താനൊരു കുട്ടിയെയാണ് വിവാഹം കഴിച്ചതെന്നും നടൻ ഫഹദ് ഫാസിൽ. തന്റെ പുതിയ ചിത്രമായ 'ഡോണ്ട് ട്രബിൾ ദി ട്രബിളിന്റെ' പ്രൊമോഷൻ പരിപാടിക്കിടെയായിരുന്നു താരത്തിന്റെ പരാമർശം. ചിത്രത്തിലെ സഹതാരം സാറ പലേക്കറിനെക്കുറിച്ചും ഫഹദ് സംസാരിച്ചു.
'ഞാനൊരു കുട്ടിയെയാണ് വിവാഹം കഴിച്ചത്. നിങ്ങൾക്ക് കുട്ടികളെ ക്ഷമയോടെ കൈകാര്യം ചെയ്യാനുള്ള കഴിവ് മികച്ചതാണെന്ന് പലരും പറയാറുണ്ട്. എനിക്ക് ഒരാൾ വീട്ടിലുണ്ട്, ഞാൻ അതാണ് കൈകാര്യം ചെയ്യുന്നതെന്ന് മറുപടി നൽകാറുണ്ട്. എന്നാൽ എന്നെ കൈകാര്യം ചെയ്യുന്നൊരു കുട്ടിയെ ഞാൻ കണ്ടുമുട്ടി. എന്റെ ഡയലോഗുകൾ തെറ്റുകയോ മറ്റോ ചെയ്യുമ്പോൾ അവളാണ് എന്നെ തിരുത്തുന്നത്. ഇതുവരെയുള്ള എന്റെ ഏറ്റവും പ്രിയപ്പെട്ട സഹതാരം ഇവളാണ്'- എന്നായിരുന്നു ഫഹദ് പങ്കുവച്ചത്. നവാഗതനായ ശശാങ്ക് യെലേട്ടി സംവിധാനം ചെയ്ത 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' ഒക്ടോബർ രണ്ടിന് ആഗോള തലത്തിൽ പ്രദർശനത്തിന് എത്തും.
I'm married to a Child - Fahadh Faasil https://t.co/o28fR6SRGQ
— சினிமா விகடன் (@CinemaVikatan) September 28, 2026
2014ൽ ആണ് നസ്രിയയും ഫഹദും വിവാഹിതരായത്. 'ബാംഗ്ളൂർ ഡേയ്‌സ്' എന്ന സിനിമയിൽ ഒന്നിച്ചഭിനയിച്ച ഇരുവരും പിന്നീട് പ്രണയത്തിലാവുകയും വിവാഹിതരാവുകയുമായിരുന്നു. വിവാഹസമയത്തെ ഇരുവരുടെയും പ്രായവ്യത്യാസം സമൂഹമാദ്ധ്യമങ്ങളിലടക്കം ചർച്ചയായിരുന്നു.
Actor Fahadh Faasil spoke about his ability to handle children during the promotion of his upcoming film *Don’t Trouble the Trouble*. He affectionately described co-star Sara Palekar as his favourite co-star, saying she often corrects him when he makes mistakes. Directed by debutant Shashank Yeleti, the film is scheduled for global release on October 2.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |