കൊച്ചി: നീറ്റ് പരീക്ഷാക്രമക്കേടിനെതിരെ സമരം ചെയ്‌ത വിദ്യാർത്ഥികൾക്ക് നൽകിയ പിന്തുണയിൽ മാറ്റമില്ലെന്ന് വിസ്‌മയ മോഹൻലാൽ. വ്യക്തമായ ധാരണയുണ്ടായിട്ടു തന്നെയാണ് താൻ വിഷയത്തിൽ പ്രതികരിച്ചതെന്നും അതിനെ തെറ്രിദ്ധരിച്ചവരെ തിരുത്താനാകില്ലെന്നും വിസ്‌മയ പറഞ്ഞു.
'എനിക്ക് എന്നെ മാത്രമേ നിയന്ത്രിക്കാനാകൂ. എന്റെ വാക്കുകളെ മാത്രമേ നിയന്ത്രിക്കാനാകൂ. മറ്റാരെയും നിയന്ത്രിക്കാനാകില്ല. അതുകൊണ്ടുതന്നെ മറ്റുള്ളവരുടെ പ്രതികരണങ്ങൾ അലോസരപ്പെടുത്താറില്ല. എനിക്ക് എന്റെ ഊർജം നഷ്‌ടപ്പെടുത്താൻ താൽപര്യമില്ല'- വിസ്‌മയ പറഞ്ഞു.
തന്റെ ആദ്യചിത്രമായ 'തുടക്ക'ത്തിന്റെ പ്രമോഷന്റെ ഭാഗമായി ഒരു സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിലായിരുന്നു വിസ്‌മയയുടെ പ്രതികരണം. മാതാപിതാക്കളായ മോഹൻലാലും സുചിത്രയും പരിപാടിയിൽ വിസ്‌മയയ്‌ക്കൊപ്പമുണ്ടായിരുന്നു. ഇരുവരും വിസ്മയയുടെ അഭിപ്രായത്തെ പൂർണമായി പിന്തുണച്ചു. സ്വന്തമായി മുഖമില്ലാത്തവരാണ് സൈബറിടത്ത് ആക്രമണം നടത്തുന്നതെന്ന് മോഹൻലാൽ പറഞ്ഞു.
സോഷ്യൽ മീഡിയയെ പേടിച്ച് ജീവിക്കേണ്ട കാലമാണിതെന്നും അത്തരം കാര്യങ്ങൾ ചെയ്യുന്നവരെ ഗൗനിക്കുന്നില്ലെന്നും മോഹൻലാൽ പറഞ്ഞു. 'കൂടുതൽ ആക്രമണം നേരിട്ടത് ഞാനാണ്. വിസ്‌മയ ഒരു വ്യക്തിയാണ്. സംസാരിക്കാനും അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനുമുള്ള എല്ലാ സ്വാതന്ത്ര്യവുമുണ്ട്'- മോഹൻലാൽ പറഞ്ഞു. എന്തുപറഞ്ഞാലും കുഴപ്പമായി മാറുന്ന കാലത്തിലൂടെയാണ് താനൊക്കെ കടന്നുപോകുന്നതെന്നും പോപ്പുലാരിറ്രി കൂടുമ്പോഴാണ് കുഴപ്പം ഉണ്ടാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആക്രമിക്കുന്നവർ സന്തോഷിക്കട്ടെയെന്നാണ് സുചിത്ര മോഹൻലാൽ പ്രതികരിച്ചത്.
Vismaya Mohanlal has reaffirmed her support for students protesting against the NEET exam irregularities, saying she stands by her remarks. Mohanlal backed his daughter's right to express her views, adding that he does not pay attention to social media criticism.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |