SignIn
Kerala Kaumudi Online
Tuesday, 30 June 2026 3.47 AM IST

ടൊവിനോ- നസ്രിയ ചി​ത്രം എൽ ക്ളാസിക്കോയിൽ വൻ താരനിര

a

ടൊ​വി​നോ​ ​തോ​മ​സും​ ​ന​സ്രി​യ​ നസിമും സം​വി​ധാ​യ​ക​ൻ​ ​മു​ഹ്സി​ൻ​ ​പ​രാ​രി​യും​ ​ആ​ദ്യ​മാ​യി​ ​ഒ​ന്നി​ക്കു​ന്ന​ ​'​ ​ഗ്രാ​സ്യാ​സ് ​എ​ൽ​ ​ക്ലാ​സി​ക്കോ​'​ ​എ​ന്നചി​ത്ര​ത്തിൽ വൻതാരനിര. ഫെമിനിച്ചി ഫാത്തിമയിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് നേടിയ ഷംല ഹംസ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ബേബി ജീൻ ആണ് മറ്റൊരു പ്രധാന താരം.

നീരജ് മാധവ്,​ ജിനു ജെസഫ്,​ ഗോകുലൻ,​ ശിവഹരിഹരൻ തുടങ്ങിയവരാണ് മറ്റു താരങ്ങൾ.അടുത്ത മാസം ചിത്രീകരണം പൂർത്തിയാകും. ഒക്ടോബറിൽ റിലീസ് ചെയ്യും.

ബാ​ഴ്‌​സ​യു​ടെ​ ​ഹോം​ ​ഗ്രൗ​ണ്ടാ​യ​ ​ക്യാ​മ്പ് ​നൗ​വി​ൽ​ ​റ​യ​ൽ​ ​-​ ​ബാ​ഴ്‌​സ​ ​എ​ൽ​ ​ക്ലാ​സി​ക്കോ​ ​മ​ത്സ​ര​ത്തി​ന്റെ​ ​കി​ക്കോ​ഫി​നൊ​പ്പ​ം ​സ്റ്റേ​ഡി​യ​ത്തി​ൽ​ ​കാ​ണി​ക​ൾ​ക്കൊ​പ്പ​മി​രു​ന്ന് ​ ​ടൊ​വി​നോ​യും​ ​ന​സ്രി​യ​യും​ ​ചേ​ർ​ന്ന് ​ ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് നി​ർ​വ​ഹിച്ചത് വാ‌ർത്തയായിരുന്നു.​ സ്പാ​നി​ഷ് ​ലാ​ ​ലി​ഗ​യി​ൽ​ ​കി​രീ​ടം​ ​നി​ർ​ണ​യി​ക്കു​ന്ന​ ​എ​ൽ​ ​ക്ലാ​സി​ക്കോ​ ​പോ​രാ​ട്ട​ത്തി​ന്റെ​ ​കി​ക്കോ​ഫ് ​ടൈ​മി​ൽ​ ​ഒ​രു​ ​മ​ല​യാ​ളം​ ​സി​നി​മ​യു​ടെ​ ​ടൈ​റ്റി​ൽ​ ​ലോ​ഞ്ച് ​നി​ർ​വ​ഹി​ക്കു​ന്ന​ത് ​ആ​ദ്യ​മാ​ണ്.​ ​ഒ​ട്ടേ​റെ​ ​ഹി​റ്റ് ​സി​നി​മ​ക​ളു​ടെ​ ​തി​ര​ക്ക​ഥാ​കൃ​ത്തും​ ​കെ.​എ​ൽ 10​ ​പ​ത്ത് ​എ​ന്ന​ ​ചി​ത്ര​ത്തി​ന്റെ​ ​സം​വി​ധാ​യ​ക​നും​ ​ഗാ​ന​ര​ച​യി​താ​വു​മാ​യ​ ​മു​ഹ്സി​ൻ​ ​പ​രാ​രി​യും​ ​ സു​ഡാ​നി​ ​ഫ്രം​ ​നൈ​ജീ​രി​യ​'​യു​ടെ​ ​സം​വി​ധാ​യ​ക​ൻ​ ​സ​ക്ക​രി​യയും ​ചേ​ർ​ന്നാ​ണ് ​തി​ര​ക്ക​ഥ​ .​ ​എ​ ​ആ​ൻ​ഡ് ​എ​ച്ച് ​എ​സ് ​പ്രൊ​ഡ​ക്ഷ​ൻ​സ്,​ ​ഹാ​പ്പി​ ​അ​വേ​ഴ്സ് ​എ​ന്റ​‌െ​ട​യ്ൻ​മെ​ന്റ്സ്,​ ​ബാ​ബു​ഏ​ട്ട​ൻ​ ​ഫി​ലിം​സ്,​ ​ദി​ ​റൈ​റ്റിം​ഗ് ​ക​മ്പ​നി​ ​എ​ന്നീ​ ​ബാ​ന​റി​ൽ​ ​സ​ജി​ൻ​ ​അ​ലി,​ ​അ​ബ്ബാ​സ് ​തി​രു​നാ​വാ​യ,​ ​സ​മീ​ർ​ ​താ​ഹി​ർ,​ ​ഷൈ​ജു​ ​ഖാ​ലി​ദ് ​എ​ന്നി​വ​ർ​ ​ചേ​ർ​ന്നാ​ണ് ​നി​ർ​മ്മാ​ണം.​ ​ ഛാ​യാ​ഗ്ര​ഹ​ണം​ ​:​ ​വി​ഷ്ണു​ ​ത​ണ്ട​ശ്ശേ​രി,​ ​എ​ഡി​റ്റ​ർ​:​ ​ബ്ലെ​സ് ​തോ​മ​സ്,​ ​ക്രി​യേ​റ്റീ​വ് ​ഡ​യ​റ​ക്ട​ർ​:​ ​ഹ​ർ​ഷാ​ദ് ​അ​ലി,​ ​വ​സ്ത്രാ​ല​ങ്കാ​രം​:​ ​മ​ഷ​ർ​ ​ഹം​സ,​ ​മേ​ക്ക​പ്പ്:​ ​റോ​ണ​ക്സ് ​സേ​വ്യ​ർ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MOVIE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY