SignIn
Kerala Kaumudi Online
Tuesday, 30 June 2026 4.23 AM IST

ബിസി സ്റ്റാർ പ്രീതി മുകുന്ദൻ

a


കാർത്തിക് ആര്യന്റെ നാഗസില്ലയുമായി ഹിന്ദിയിൽ

ബ്ളാസ്റ്റ് എന്ന തമിഴ് ചിത്രത്തിന്റെ ബ്ളോക് ബസ്റ്റർ വിജയത്തിനുശേഷം പ്രീതി മുകുന്ദന് കൈനിറയെ അവസരം. ഷർവാനന്ദിന്റെ നായികയായി തെലുങ്ക് സിനിമയിൽ അഭിനയിക്കുന്നു. ഹിറ്റ് മേക്കർ സംവിധായകൻ ശ്രീനു വൈറ്റ്ല ഒരുക്കുന്ന ചിത്രം ഉടൻ ആരംഭിക്കും. എ.കെ. എന്റർടെയ്ൻമെന്റ്സ് ആണ് നിർമ്മാണം. തമിഴിലും നിരവധി അവസരങ്ങളാണ് കാത്തിരിക്കുന്നത്. ഒാം ദീം ബുഷ് എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് പ്രീതി മുകുന്ദൻ വെള്ളിത്തിരയിൽ എത്തുന്നത്. സ്റ്റാർ ആണ് ആദ്യ തമിഴ് ചിത്രം. മേ നേ പ്യാർ കിയയിലൂടെ മലയാളത്തിൽ എത്തിയെങ്കിലും സർവ്വം മായയിലെ സന്ധ്യ എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടി. കാർത്തിക് ആര്യന്റെ നായികയായി നാഗസില്ല എന്ന ചിത്രത്തിലൂടെ ഹിന്ദിയിലും അരങ്ങേറ്റം കുറിച്ചു പ്രീതി മുകുന്ദൻ.അതേസമയം

മൃഗദീപ് സിംഗ് ലാംബ സംവിധാനം ചെയ്യുന്ന നാഗസില്ലയുടെ റിലീസ് അടുത്ത വർഷത്തേക്ക് മാറ്റി.

രൂപം മാറുന്ന പാമ്പായി ആണ് ചിത്രത്തിൽ കാർത്തിക് ആര്യൻ എത്തുന്നത്. ഗൗതം മെഹ്റ രചന നിർവഹിക്കുന്നു.

ധർമ്മ പ്രൊഡക്ഷൻസും മഹാവീർ ജെയിൻ ഫിലിംസും ചേർന്നാണ് നിർമ്മാണം. ഇന്ത്യൻ നാടോടികളെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രം പ്രീതി മകുന്ദന്റെ കരിയറിൽ നേട്ടം ഉണ്ടാക്കും എന്നാണ് പ്രതീക്ഷ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MOVIE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY