
37 വർഷങ്ങൾക്ക് ശേഷം 4K ദൃശ്യമികവിൽ എത്തുന്ന മലയാളത്തിന്റെ പ്രിയ താരം മോഹൻലാലിന്റെ ക്ലാസിക് ചിത്രം കിരീടംജൂലായ് 10ന് റീ റിലീസ് ചെയ്യും .
മോഹൻലാലിന്റെ സേതുമാധവൻ എന്ന കഥാപാത്രവും കിരീടം സിനിമയും ഇന്നും മലയാളികൾ നെഞ്ചേറ്റുന്നു. മലയാള സിനിമ ചരിത്രത്തിൽ ഇടം നേടിയ ചിത്രമാണ് ലോഹിതദാസ്–സിബി മലയിൽ ടീമിന്റെ കിരീടം. 1989ൽ പുറത്തിറങ്ങിയ ചിത്രം ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷനുമായി സഹകരിച്ച് സെവൻ ആർട്സ് ഇന്റനാഷണൽ ലിമിറ്റഡ് ആണ് അവതരിപ്പിക്കുന്നത്.
കൃപാ ഫിലിംസിന്റെ ബാനറിൽ എൻ.കൃഷ്ണകുമാറും (കിരീടം ഉണ്ണി) ദിനേശ് പണിക്കരും ചേർന്നാണ് നിർമിച്ചത്. തിലകൻ, മാമുക്കോയ, ഒടുവിൽ ഉണ്ണിക്കൃഷ്ണൻ, മുരളി, കൊച്ചിന് ഹനീഫ, തിക്കുറിശ്ശി, കവിയൂർ പൊന്നമ്മ, ഫിലോമിന, ശ്രീനാഥ്, മോഹൻരാജ് (കീരിക്കാടൻ ജോസ്), കുണ്ടറ ജോണി, കനകലത തുടങ്ങിയവരെ ഒന്നുകൂടി കാണാൻ സാധിക്കുന്നതിലെ സന്തോഷവും, ഒപ്പം മനസിൽ ഒരുനോവും പ്രേക്ഷകന് സമ്മാനിക്കും എന്ന് ഉറപ്പാണ്. ജഗതി ശ്രീകുമാർ, ജഗദീഷ്, പാർവതി, മണിയൻപിള്ള രാജു, ഉഷ, യദു കൃഷ്ണൻ, കൊല്ലം തുളസി, പൂജപ്പുര രാധാകൃഷ്ണൻ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. ഛായാഗ്രാഹണം എസ് കുമാറാണ്. ഹൈസിൻ ഗ്ലോബൽ വെഞ്ചേഴ്സ് ആണ് ഇന്ത്യയിൽ ചിത്രം വിതരണത്തിന് എത്തിക്കുന്നത്. പി.ആർ.ഒ: പി.ശിവപ്രസാദ് .
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |