SignIn
Kerala Kaumudi Online
Tuesday, 01 September 2026 12.40 AM IST

സ​ഹീ​ദ് ​അ​റാ​ഫ​ത്ത് ​ചി​ത്രം ഇ​ടു​ക്കി​യി​ൽ, ദി​ലീ​ഷ് ​പോ​ത്ത​നും​ ​അ​ൽ​ഫോ​ൻ​സ് ​പു​ത്ര​നും​ ഒ​രു​മി​ക്കു​ന്നു

dileesh-pothen-alphonse

ത​ങ്ക​ത്തി​ന് ​ശേ​ഷം​ ​സ​ഹീ​ദ് ​അ​റ​ഫ​ത്ത് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​ദി​ലീ​ഷ് ​പോ​ത്ത​നും​ ​അ​ൽ​ഫോ​ൻ​സ് ​പു​ത്ര​നും​ ​പ്ര​ധാ​ന​ ​വേ​ഷ​ത്തി​ൽ​ ​എ​ത്തു​ന്നു.​ ​ര​ണ്ട് ​കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ൾ​ ​കൂ​ടി​യു​ണ്ട്.​ ​ഇൗ​ ​വേ​ഷ​ങ്ങ​ൾ​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ ​ആ​രെ​ന്ന് ​തീ​രു​മാ​ന​മാ​യി​ട്ടി​ല്ല.​ ​സെ​പ്തം​ബ​ർ​ ​ആ​ദ്യം​ ​ഇ​ടു​ക്കി​യി​ൽ​ ​ചി​ത്രീ​ക​ര​ണം​ ​ആ​രം​ഭി​ക്കു​ന്ന​ ​ചി​ത്ര​ത്തി​ന് ​അ​ജി​ ​പീ​റ്റ​ർ​ ​ത​ങ്കം​ ​തി​ര​ക്ക​ഥ​ ​എ​ഴു​തു​ന്നു.​ ​കെ​ട്ട്യോ​ളാ​ണ് ​എ​ന്റെ​ ​മാ​ലാ​ഖ​ ,​ ​അ​ഡി​യോ​സ് ​അ​മി​ഗോ​ ​എ​ന്നീ​ ​ചി​ത്ര​ങ്ങ​ളു​ടെ​ ​തി​ര​ക്ക​ഥാ​കൃ​ത്താ​ണ് ​അ​ജി​ ​പീ​റ്റ​ർ​ ​ത​ങ്കം.​ ​പ്ര​ക​മ്പ​ന​ത്തി​ന്റെ​ ​മി​ക​ച്ച​ ​വി​ജ​യ​ത്തി​നു​ശേ​ഷം​ ​ന​വ​ര​സ​ ​ഫി​ലിം​സി​ന്റെ​ ​ബാ​ന​റി​ൽ​ ​ആ​ണ് ​നി​ർ​മ്മാ​ണം.​

2017​ൽ​ ​പു​റ​ത്തി​റ​ങ്ങി​യ​ ​തീ​രം​ ​ആ​ണ് ​ സ​ഹീ​ദ് ​അ​റാ​ഫ​ത്തി​ന്റെ​ ​ആ​ദ്യ​ ​ചി​ത്രം.​ ​അ​ന​ശ്വ​ര​ ​ന​ട​ൻ​ ​ര​തീ​ഷി​ന്റെ​ ​മ​ക​ൻ​ ​പ്ര​ണ​വ് ​ര​തീ​ഷാ​യി​രു​ന്നു​ ​നാ​യ​ക​ൻ.​ ​വി​നീ​ത് ​ശ്രീ​നി​വാ​സ​ൻ,​ ​ബി​ജു​ ​മേ​നോ​ൻ,​ ​എ​ന്നി​വ​രെ​ ​പ്ര​ധാ​ന​ ​ക​ഥാ​പാ​ത്ര​മാ​ക്കി​ ​ഒ​രു​ക്കി​യ​ ​ത​ങ്കം​ ​ആ​ണ് ​സ​ഹീ​ദി​ന്റെ​ ​ര​ണ്ടാ​മ​ത്തെ​ ​ചി​ത്രം.


അ​തേ​സ​മ​യം,​ ​ഭാ​വ​ന​ ​സ്റ്റു​ഡി​യോ​സ് ​നി​ർ​മ്മി​ച്ച് ​കി​ര​ൺ​ ​ജോ​സി​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ഇ​ന്ദ്ര​ജി​ത്ത്-​ ​സ​ന്ദീ​പ് ​പ്ര​ദീ​പ് ​ചി​ത്ര​ത്തി​ൽ​ ​പ്ര​ധാ​ന​ ​വേ​ഷ​ത്തി​ൽ​ ​ദി​ലീ​ഷ് ​പോ​ത്ത​ൻ​ ​എ​ത്തു​ന്നു​ണ്ട്.​ ​പൊ​ള്ളാ​ച്ചി​യി​ൽ​ ​അ​വ​സാ​ന​ഘ​ട്ട​ ​ചി​ത്രീ​ക​ര​ണ​ത്തി​ലാ​ണ്.​ ​സം​വി​ധാ​യ​ക​നും​ ​ന​ട​നു​മാ​യ​ ​സി​ദ്ധാ​ർ​ത്ഥ് ​ഭ​ര​ത​ന്റെ​ ​ഭാ​ര്യ​ ​സു​ജി​ന​ ​ശ്രീ​ധ​ര​ൻ​ ​ആ​ണ് ​ഇ​ന്ദ്ര​ജി​ത്തി​ന്റെ​ ​നാ​യി​ക.​ന​ർ​ത്ത​കി​യാ​യ​ ​സു​ജി​ന​യു​ടെ​ ​അ​ഭി​ന​യ​ ​അ​ര​ങ്ങേ​റ്റം​ ​ആ​ണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MOVIE, DILEESH, ALPHONSE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY