
തെലുങ്ക് സൂപ്പർ താരം നാഗാർജുനയുടെ 100-ാം ചിത്രത്തിൽ തമിഴ് നടൻ അശോക് സെൽവൻ പ്രതിനായകൻ. നാഗാർജുനയുടെ കരിയറിലെ 100-ാം ചിത്രമാണ്. കിംഗ് എന്ന വിളിപ്പേരുണ്ട് ആരാധകർക്കിടയിൽ നാഗാർജുനയ്ക്ക് . കിംഗ് 100 എന്നാണ് ചിത്രത്തിന് നൽകിയിരിക്കുന്ന പേര്. ഇതേ പേരിൽ ആയിരിക്കുമോ ചിത്രം പുറത്തിറങ്ങുന്നതെന്ന് വ്യക്തമല്ല. സംക്രാന്തി റിലീസായാണ് ചിത്രം ഒരുക്കുന്നത്. തബു ആണ് ചിത്രത്തിൽ മറ്റൊരു പ്രധാന താരം.
ഒരുപാട് കാലം ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞ് നിന്ന ആ പ്രണയ ജോടികൾ 28 വർഷങ്ങൾക്ക് ശേഷം വെള്ളിത്തിരയിൽ വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയുണ്ട്.1996ൽ പുറത്തിറങ്ങിയ നിന്നെ പെല്ലടത്ത എന്ന ഹിറ്റ് റൊമാന്റിക്ക് കോമഡി ചിത്രത്തിലൂടെയാണ് നാഗാർജുനയും തബുവും ഒരുമിക്കുന്നത്. അവിടെ മാ അവിടെ,സിസ്ന്ദ്രി എന്നീ ചിത്രങ്ങളിലും ഇരുവരും ഒരുമിച്ചിട്ടുണ്ട്. തമിഴ് സംവിധായകൻ റാ കാർത്തിക് ഒരുക്കുന്ന ചിത്രം നാഗാർജുനയുടെ സ്വന്തം ബാനറായ അന്നപൂർണ്ണ സ്റ്റുഡിയോസാണ് നിർമ്മാണം.
അസുരുഡു എന്ന പേര് ടൈറ്റിലായി പരിഗണിക്കുന്നുണ്ടെന്ന അഭ്യൂഹങ്ങളുണ്ടെങ്കിലും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. അതേസമയം .ഐ.വി. ശശിയുടെ മകൻ അനു ഐ.വി. ശശി സംവിധാനം നിന്നിലാ നിന്നിലാ എന്ന ചിത്രത്തിലൂടെയാണ് അശോക് സെൽവന്റെ തെലുങ്ക് അരങ്ങേറ്റം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |