SignIn
Kerala Kaumudi Online
Tuesday, 08 September 2026 6.50 AM IST

പ്രമുഖ സീരിയൽ താരം രാഹുൽ രവിയെ കാണാനില്ലെന്ന് പരാതി

READ ENGLISH VERSION

rahul-ravi

'നന്ദിനി' എന്ന ജനപ്രിയ സീരിയലിലൂടെ ശ്രദ്ധയനായ നടൻ രാഹുൽ രവിയെ കാണാനില്ലെന്ന് പരാതി. അദ്ദേഹത്തിന്റെ ഭാര്യ ലക്ഷ്മിയാണ് ചെന്നെെ പൊലീസിൽ പരാതി നൽകിയത്. രാഹുലിന് വേണ്ടി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പതിപ്പിച്ചെന്നും ചില മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ചെന്നെെ പൊലീസിന്റെ എഫ് ഐ ആറിലെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്.

2023 ഏപ്രിൽ 26ന് രാഹുലിന്റെ അപ്പാർമെന്റിൽ ഭാര്യയായ ലക്ഷ്മിയെത്തിയപ്പോൾ, രാഹുലിന് ഒപ്പം മറ്റൊരു യുവതിയെ അവിടെ കണ്ടതായി പൊലീസ് എഫ് ഐ ആറിൽ പറയുന്നു. മാത്രമല്ല സ്ഥിരമായി ലക്ഷ്മിയെ രാഹുൽ മർദ്ദിക്കാറുണ്ടെന്നും റിപ്പോർട്ട് ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് രാഹുലിനെ കാണാതെയാകുന്നത്. 2020 ഡിസംബറിലാണ് രാഹുലും ലക്ഷ്മിയും വിവാഹിതരായത്. അടുത്തിടെ ഇവ‌ർ വിവാഹ ബന്ധം വേർപ്പെടുത്തുന്നതായും വാർത്തകൾ വന്നിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RAHUL RAVI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY