SignIn
Kerala Kaumudi Online
Sunday, 09 August 2026 5.03 AM IST

'വിവാ' തിയേറ്ററിൽ

viva

ധ്യാൻ ശ്രീനിവാസൻ,​ അഭിഷേക് ശ്രീകുമാർ,​ ധ്രുവൻ,​ ശ്രുതി ജയൻ,​ നയന എൽസ,​ അനീഷ് ഗോപാൽ എന്നിവരെ പ്രധാന കഥാപാത്രമാക്കി ബ്ലസൻ എൽസ സംവിധാനം ചെയ്യുന്ന വിവാ തിയേറ്ററിൽ. രചന അഭിഷേക് ശ്രീകുമാർ,​ ഛായാഗ്രഹണം റോണി ശശിധരൻ,​ സെൽറിൻ പ്രൊഡക്ഷൺസിന്റെ ബാനറിൽ ശെൽവൻ പൊന്നിയൻ ആണ് നിർമ്മാണം.

ജി.ഡി. എൻ

ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക്ക് മോട്ടറിന്റെ സ്രഷ്ടാവ് എന്നറിയപ്പെടുന്ന ഗോപാൽസ്വാമി ദൊരൈസ്വാമി നായിഡുവിന്റെ ജിവിതം പറയുന്ന ജി.ഡി. എൻ പ്രദർശനത്തിന് എത്തി. ആർ.മാധവൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം കൃഷ്ണകുമാർ രാമകുമാർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നു. പ്രിയ മണി, ജയറാം, സത്യരാജ്, വിനയ് റായ്, ദുഷാര വിജയൻ, കനിഹ, ഷീല, കരുണാകരൻ, ടീജയ് അരുണാചലം, തമ്പി രാമയ്യ, വിജയ് യേശുദാസ്, ആടുകളം നരേൻ, ജോണി വിജയ്, ജൻസൺ ദിവാകർ, ബ്രിജിഡ സാഗ എന്നിവരാണ് മറ്റ് താരങ്ങൾ. ‘വർഗീസ് മൂലൻ പിക്‌ചേഴ്സിന്റെയും ട്രൈകളർ ഫിലിംസിന്റെയും മീഡിയ മാക്സ് എന്റർടെയ്ൻമെന്റെയും ബാനറിൽ വർഗീസ് മൂലൻ, വിജയ് മൂലൻ, ആർ. മാധവൻ, സരിത മാധവൻ എന്നിവർ ചേർന്നാണ് നിർമ്മാണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CINEMA, DHYAN SREENIVASAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY