മുംബയ്: ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാന്റെ ആരോഗ്യനില സംബന്ധിച്ച ചർച്ചകൾ സമൂഹമാദ്ധ്യമങ്ങളിൽ സജീവമാവുകയാണ്. നടൻ ഒരു പൊതുപരിപാടിയിൽ പങ്കെടുത്തതിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും വൈറലായതിന് പിന്നാലെയാണ് ചോദ്യങ്ങൾ ഉയർന്നുതുടങ്ങിയത്. ചിത്രങ്ങളിൽ വളരെ ക്ഷീണിതനായാണ് താരം കാണപ്പെടുന്നത്. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരിച്ചിരിക്കുകയാണ് സൽമാൻ ഖാൻ.
'നിങ്ങളുടെ ആരോഗ്യം എങ്ങനെയുണ്ട്' (ആരോഗ്യസ്ഥിതി നല്ലതാണോ എന്നർത്ഥത്തിൽ) എന്ന് ചോദിച്ചുകൊണ്ട് ഇൻസ്റ്റാഗ്രാമിൽ സ്വന്തം ചിത്രങ്ങൾ പങ്കുവച്ചാണ് താരം ചർച്ചകൾക്ക് മറുപടി നൽകിയത്.
അടുത്തിടെ താരം മുംബയിലെ സ്ളം റിഹാബിലിറ്റേഷൻ അതോറിറ്റി ഓഫീസ് സന്ദർശിച്ചിരുന്നു. ഇതിന്റെ ചിത്രങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചകൾക്കിടയാക്കിയത്. മെലിഞ്ഞ് ക്ഷീണിതനായി തളർന്ന നിലയിലാണ് സൽമാൻ കാണപ്പെട്ടത്. ഇതോടെ താരത്തിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച് ആശങ്കയുയർന്നത്. 'അദ്ദേഹം രോഗിയായാണ് കാണപ്പെടുന്നത്, എന്റെ ഹീറോയ്ക്ക് വയസാകുന്നു, അദ്ദേഹത്തിന് എന്തുപറ്റി, സൽമാന് വളരെ മോശമായ എന്തോ സംഭവിക്കുകയാണ്, അദ്ദേഹത്തിന് പ്രായമാകുന്നത് കാണുന്നത് ഞാൻ വെറുക്കുന്നു'- എന്നിങ്ങനെയുള്ള കമന്റുകളായിരുന്നു ഉയർന്നത്.
Concerns about Salman Khan’s health spread on social media after photos and videos from a public event showed him looking tired. Responding to the speculation, the Bollywood star shared new photos on Instagram with the caption, “How is your health?”, seemingly addressing the ongoing discussion about his well-being.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |