SignIn
Kerala Kaumudi Online
Wednesday, 09 September 2026 7.11 PM IST

ഇനി സംയുക്ത, മേനോൻ ഇല്ല

samyuktha

തന്റെ പേരിൽ നിന്നു മേനോൻ ഒഴിവാക്കുന്നുവെന്ന് സംയുക്ത. ധനുഷ് നായകനായ വാത്തി സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നടത്തിയ അഭിമുഖത്തിലാണ് തന്നെ ഇനി മേനോൻ ചേർത്തു വിളിക്കരുതെന്ന് സംയുക്ത പറഞ്ഞത്. ''എന്നെ സംയുക്ത എന്നു വിളിച്ചാൽ മതി - മേനോൻ എന്ന ജാതി വാൽ മുൻപുണ്ടായിരുന്നു. പക്ഷേ ഞാൻ അഭിനയിക്കുന്ന സിനിമകളിൽ എന്റെ പേരിൽ നിന്ന് മേനോൻ നീക്കം ചെയ്യാൻ നിർമ്മാതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്. സോഷ്യൽ മീഡിയ ഹാൻഡലുകളിൽ നിന്ന് കുറച്ചുനാൾ മുൻപുതന്നെ ഞാൻ ജാതി വാൽ ഒഴിവാക്കിയിരുന്നു - സംയുക്ത പറഞ്ഞു.

മീഡിയ പോർട്ടലുകളിലും മറ്റും സംയുക്ത മേനോൻ എന്നതിനു പകരം സംയുക്ത എന്നു വിളിക്കണമെന്നും ഇൻസ്റ്റഗ്രാമിൽ താരം കുറിച്ചിരുന്നു. വാത്തി ഫെബ്രുവരി 17ന് റിലീസ് ചെയ്യും. മലയാളത്തിൽ കടുവ ആണ് അവസാനം റിലീസ് ചെയ്ത ചിത്രം. ബൂമറാങ് ആണ് റിലീസിന് ഒരുങ്ങുന്ന ചിത്രം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SAMYUKTHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY