SignIn
Kerala Kaumudi Online
Monday, 17 August 2026 10.05 AM IST

'ലാലേട്ടനൊപ്പം ഇങ്ങനെയൊരു കാര്യം ചെയ്യാനായത് സൂപ്പർ സ്‌പെഷ്യൽ അനുഭവം', മോഹൻലാലിനൊപ്പം സെൽഫിയുമായി സഞ്ജു

READ ENGLISH VERSION
sanju-mohanlal
മോഹൻലാലിനൊപ്പം സഞ്ജു സാംസൺ

ആരാധകർക്ക് സസ്‌പെൻസ് നൽകുന്ന ചിത്രം പങ്കുവച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ. നടൻ

മോഹൻലാലിനൊപ്പമുള്ള സെൽഫി ചിത്രം തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ഒരു കുറിപ്പിനൊപ്പം പങ്കുവച്ചിരിക്കുകയാണ് താരം. 'സവിശേഷമായ എന്തോ ഒന്ന് വരാനുണ്ട്' എന്ന കുറിപ്പോടെ ടീം സാംസൺ എന്ന അക്കൗണ്ടിൽ നിന്നാണ് ചിത്രം പോസ്റ്റ് ചെയ്‌തിരിക്കുന്നത്. സഞ്ജു ഇത് ഷെയർ ചെയ്യുകയായിരുന്നു. 'എക്കാലത്തെയും മികച്ചതാരമായ ലാലേട്ടനോടൊപ്പം ഇങ്ങനെയൊരു കാര്യം ചെയ്യാനായത് ഒരു സൂപ്പർ സ്‌പെഷ്യൽ അനുഭവമായിരുന്നു' എന്നാണ് സഞ്ജു തന്റെ പോസ്റ്റിൽ കുറിച്ചത്.

ട്വന്റി 20 ലോകകപ്പിൽ മൂന്ന് മത്സരങ്ങളിലെ പ്രകടനം കൊണ്ട് പരമ്പരയിലെ താരമായി മാറിയ സഞ്ജു സാംസൺ പിന്നീട് ഇംഗ്‌ളണ്ടിനെതിരായ ട്വന്റി20 പരമ്പരയിൽ കളിച്ചിരുന്നു. ഇതിനുശേഷം ഇടവേളയിലാണ് താരം. ഈ സമയത്താണ് ലാലിനൊപ്പമുള്ള ചിത്രം പുറത്തുവരുന്നത്. ഒരു വാഹനത്തിൽ ഇരുവരും ഇരിക്കുന്ന ചിത്രമാണ് സഞ്ജു പങ്കുവച്ചത്.

സഞ്ജുവിന്റെ ഐപിഎൽ ടീം ചെന്നൈ സൂപ്പർ കിംഗ്‌സ് ഈ ചിത്രം പങ്കുവച്ചിട്ടുണ്ട്. അടുത്തിടെ ഒരു മത്സരശേഷം ഏറ്റവും ഇഷ്‌‌ടപ്പെട്ട ബാറ്റിംഗ്‌ പൊസിഷനെക്കുറിച്ചുള്ള സഞ്ജയ് മഞ്ജരേക്കറുടെ ചോദ്യത്തിന് മോഹൻലാലിനെ താൻ മാതൃകയാക്കുന്നതായി സൂചിപ്പിച്ചാണ് സഞ്ജു മറുപടി പറഞ്ഞത്. കരിയറിലെ വ്യത്യസ്‌ത റോളുകളോട് പൊരുത്തപ്പെടാൻ മോഹൻലാലിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളുന്നതായാണ് സഞ്ജു വ്യക്തമാക്കിയത്.

'അടുത്തിടെ നമ്മുടെ ലാലേട്ടൻ, മലയാള സിനിമാ താരം മോഹൻലാലിന് രാജ്യത്തിന്റെ വലിയ പുരസ്‌കാരം ലഭിക്കുകയുണ്ടായി. 30-40 കൊല്ലമായി അദ്ദേഹം സിനിമയിൽ ഹീറോ റോൾ ചെയ്യുകയാണ്. ഞാനും കഴിഞ്ഞ 10 വർഷമായി ടീമിനുവേണ്ടി കളിക്കുന്നു. അതുകൊണ്ട് ഹീറോ റോൾ മാത്രമേ എനിക്ക് ചെയ്യാൻ കഴിയൂ എന്ന് പറയാനാകില്ല. വില്ലൻ റോളും ജോക്കർ റോളും എനിക്ക് ചെയ്യണം. ഓപ്പണറായി റൺസ് നേടിയിട്ടുണ്ട് എന്നുവച്ച് ടോപ് 3യിലെ മികച്ചവനാണ് ഞാനെന്ന് പറയാൻ പറ്റില്ല. എനിക്ക് നല്ലൊരു വില്ലനാകാൻ സാധിക്കില്ലെന്ന് ആരുകണ്ടു. ഞാൻ ഇതുകൂടി ഒന്ന് ശ്രമിക്കട്ടെ. സഞ്ജു മോഹൻലാൽ സാംസൺ' എന്ന് സഞ്ജു പറഞ്ഞിരുന്നു.

English Summary

Indian cricketer Sanju Samson has sparked curiosity among fans by sharing a selfie with Malayalam superstar Mohanlal. The picture was posted on the Team Samson Instagram account with the caption, “Something special is coming,” and was later shared by Sanju. He described working with “the greatest Lalettan” as a super-special experience, hinting at an upcoming collaboration.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SANJU SAMSON, MOHANLAL, SELFIE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY