
ഗോദയിലൂടെ മലയാളത്തിനു പരിചിതയായ പഞ്ചാബി താരം വാമിഖ ഗബ്ബി അഭിനയിക്കുന്ന ഖുഫിയ എന്ന നെറ്റ് ഫ്ളിക്സിന്റെ സ്‌പൈ ത്രില്ലർ ചിത്രത്തിന് എതിരെ രൂക്ഷവിമർശനം.
ചിത്രത്തിൽ വാമിഖയുടെ ഹോട്ട് രംഗങ്ങൾ സമൂഹമാദ്ധ്യമത്തിൽ പ്രചരിക്കുന്നു.അതീവ ഗ്ളാമർ ലുക്കിൽ എത്തുന്ന താരത്തിന്റെ വീഡിയോ പ്രചരിച്ചതോടെ സിനിമയ്ക്കെതിരെയും വാമിഖ ഗബ്ബിയ്ക്കെതിരെയും രൂക്ഷ വിമർശനം ഉയരുന്നു. ഇന്ത്യൻ സംസ്‌കാരത്തെ നശിപ്പിക്കുകയാണെന്ന് നിർമ്മാതാവും നടനുമായ കമാൽ ആർ ഖാൻ ആരോപിച്ചു. അതേസമയം തബു, അലിഫസൽ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആശിഷ് വിദ്യാർത്ഥി, അതുൽ കുൽകർണി എന്നിവരാണ് മറ്റു താരങ്ങൾ.
രോഹൻ, നരൂലയും വിശാൽ ഭരദ്വാജും ചേർന്നാണ് തിരക്കഥ. വിശാൽ ഭരദ്വാജ് തന്നെയാണ് സംവിധാനം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |