ബോളിവുഡ് താരം രൺബീർ കപൂർ പാപ്പരാസികൾക്ക് മുന്നിൽ അതൃപ്തി പ്രകടിപ്പിക്കുന്നതിന്റെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പുതിയ ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചിനായി ഡൽഹിയിലെത്തിയതായിരുന്നു താരം. കണ്ണിന് അണുബാധ (ചെങ്കണ്ണ്) ബാധിച്ചതിനാൽ തന്റെ മുഖത്തേക്ക് ക്യാമറയുടെ ഫ്ളാഷ് ലൈറ്റുകൾ അടിക്കരുതെന്ന് താരം പാപ്പരാസികളോട് അഭ്യർത്ഥിച്ചു. ചിത്രങ്ങൾക്ക് പോസ് ചെയ്യാൻ നിൽക്കാതെ താരം പെട്ടെന്ന് എയർപോർട്ടിനുള്ളിലേക്ക് നടന്നുനീങ്ങുകയായിരുന്നു. കറുത്ത ജാക്കറ്റും കൂളിംഗ് ഗ്ലാസും ധരിച്ചാണ് രൺബീർ വിമാനത്താവളത്തിൽ എത്തിയത്.
പാപ്പരസികളോട് സംസാരിക്കാൻ നിൽക്കവെ ക്യാമറയുടെ ഫ്ളാഷ് ലൈറ്റുകൾ അടിക്കുന്നത് കണ്ട് തനിക്കൊന്നും കാണാൻ കഴിയുന്നില്ലെന്ന് രൺബീർ പറയുന്നുണ്ട്. ചിത്രങ്ങൾക്കായി കുറച്ചു സമയം കാത്തുനിൽക്കാമോ എന്ന് പാപ്പരാസികൾ ചോദിച്ചപ്പോൾ, 'ഇവിടെ കാത്തുനിന്നിട്ട് എന്താണ് ഞാൻ ചെയ്യേണ്ടത് സഹോദരാ?' എന്നായിരുന്നു രൺബീറിന്റെ മറുപടി. തുടർന്ന് മുഖത്തടിക്കുന്ന ഫ്ളാഷുകളിൽ നിന്ന് രക്ഷനേടാൻ കൈകൊണ്ട് മറച്ചാണ് താരം വിമാനത്താവളത്തിലേക്ക് പ്രവേശിച്ചത്. മകൾ റാഹയിൽ നിന്ന് പകർന്നുദിവസങ്ങൾക്ക് മുൻപ് രൺബീറിനും ചെങ്കണ്ണ് ബാധിക്കുകായായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. മകളെ പരിചരിക്കുന്നതിനിടയിലാണ് താരത്തിനും രോഗബാധയുണ്ടായതെന്നാണ് അടുത്ത വൃത്തങ്ങൾ സ്ഥിരീകരിക്കുന്നത്.
നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന ബിഗ് ബഡ്‌ജറ്റ് ചിത്രമായ 'രാമായണം' ആണ് രൺബീർ കപൂറിന്റേതായി ഇനി പുറത്തിറങ്ങാനുള്ള സിനിമ. ചിത്രത്തിൽ ശ്രീരാമനായി രൺബീർ കപൂറും, സീതയായി സായ് പല്ലവിയും, രാവണനായി കന്നഡ താരം യാഷും വേഷമിടുന്നു. രണ്ട് ഭാഗങ്ങളായാണ് രാമായണം തിയേറ്ററുകളിലെത്തുന്നത്. ഒന്നാം ഭാഗം ഈ വർഷം ദീപാവലിക്കും, രണ്ടാം ഭാഗം 2027ലെ ദീപാവലിക്കും ലോകമെമ്പാടും റിലീസ് ചെയ്യും.
.
Ranbir Kapoor spotted at the airport, leaving for San Deigo Comic-con. 🏹#RanbirKapoor #Ramayana
— RK (@Varun_RK88) July 22, 2026
pic.twitter.com/pXDYck4etA
suffering from conjunctivitis, which he reportedly caught from his daughter Raha while caring for her Ranbir requested photographers to avoid flashing bright camera lights at his face.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |