SignIn
Kerala Kaumudi Online
Thursday, 23 July 2026 12.35 AM IST

'സെറ്റിൽ 16 ഫോണുകൾ അടിച്ചുപൊട്ടിച്ചു,​ പ്രതിഫലം അഞ്ചുകോടി'; പറയുന്നതിനൊക്കെ ഒരു മര്യാദ വേണ്ടേയെന്ന് ജോജു ജോർജ്

joju

പുതിയ സിനിമയായ വരവിന്റെ റിലീസിന് പിന്നാലെ സോഷ്യൽ മീഡിയയിൽ തനിക്കെതിരെ നടക്കു്ന വ്യാദ പ്രചരണങ്ങൾക്കെതിരെ തുറന്നടിച്ച് നടൻ ജോജു ജോർജ്. നട്ടാൽ കുരുക്കാത്ത നുണകളാണ് തന്മറഎ പേരിൽ പ്രചരിപ്പിക്കുന്നതെന്ന് താരം പറഞ്ഞു. തന്റെ ശമ്പളം അഞ്ച് കോടിയാണെന്ന് പറയുന്നത് കേട്ടെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷനോട് ചോദിച്ചാൽ സത്യാവസ്ഥ അറിയാമെന്നും ജോജു ചൂണ്ടിക്കാട്ടി. അഞ്ചുകോടിയല്ല,​ അതിന്റെ മൂന്നിലൊന്ന് തന്നാൽ പോലും താൻ അഭിനയിക്കുമെന്നും 16 ഫോണുകൾ എറിഞ്ഞു പൊട്ടിച്ചു എന്നു പറയുന്നത് അസംബന്ധമാണെന്നും താരം വ്യക്തമാക്കി.


ഞാനൊരു 16 ഫോൺ തല്ലിപ്പൊളിച്ചെന്നും അഞ്ച് കോടിയാണ് എന്റെ ശമ്പളമെന്നും പറഞ്ഞൊരു വീഡിയോ ഇറങ്ങിയിട്ടുണ്ട്. നിങ്ങളതിന്റെ സത്യാവസ്ഥ അറിയണം. എന്റെ ശമ്പളമെന്തെന്നുള്ളത് ഇവിടെ പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ അന്വേഷിച്ചാൽ അറിയാൻ കഴിയും. ആ പറയുന്ന പൈസയുടെ പകുതിയുടെ പകുതി തന്നാലും അഭിനയിക്കാൻ ഞാൻ റെഡിയാണ്. പിന്നെ ഈ 16 ഫോൺ തല്ലിപ്പൊളിക്കുന്ന കാര്യം. ഐ ഫോൺ ഒക്കെയാണെങ്കിൽ ഒരു ഫോണിന് ഒരുലക്ഷം രൂപയാകും. അപ്പോൾ 16 ലക്ൽം രൂപയാകും. അപ്പോൾ 16 ലക്ഷം രൂപയാകും. 16 ഫോൺ തല്ലിപ്പൊളിക്കാൻ 16 ദിവസം വേണം. ആകെ 40 ദിവസമേ ഷൂട്ട് ഉള്ളൂ. പറയുന്നതിന് ഒരു മര്യാദ വേണ്ടേ. ഇങ്ങനെയൊക്കെ പറഞ്ഞ് എനിക്ക് വരുന്ന നിർമ്മാതാക്കളെ മുടക്കുക. കാര്യങ്ങളുടെ നിജസ്ഥിതി പോലും തിരക്കാതെയാണ് ഓരോരുത്തർ വീഡിയോ ചെയ്യുന്നത്. അതെന്നെയും എന്നെ ചുറ്റിപ്പറ്റി നിൽക്കുന്ന ആളുകളെയുമാണ് ബാധിക്കുന്നത്. എനിക്ക് വെറുതെ സിനിമ അഭിനയിത്ത് മുന്നോട്ടു പോയാൽ മതി. അതിനുള്ള സാഹചര്യം തരണമെന്ന് അപേക്ഷിക്കുന്നുവെന്നും ജോജു പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: JOJU, JOJU GEORGE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY