SignIn
Kerala Kaumudi Online
Saturday, 20 June 2026 5.23 PM IST

നാഗചെെതന്യയ്ക്ക് പിന്നാലെ വിവാഹിതനാകാൻ ഒരുങ്ങി അഖിൽ അക്കിനേനിയും; വധു വ്യവസായിയുടെ മകൾ

READ ENGLISH VERSION
akhil-akkineni

ഇന്നലെയാണ് നടൻ നാഗാർജുന അക്കിനേനിയുടെ ഇളയ മകൻ അഖിൽ അക്കിനേനിയുടെ വിവാഹനിശ്ചയത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നത്. 39കാരിയായ സെെനബിനെയാണ് അഖിൽ വിവാഹം കഴിക്കാൻ പോകുന്നത്. അക്കിനേനി കുടുംബ വസതിയിൽ അടുത്ത കുടുംബാംഗങ്ങൾ മാത്രമാണ് വിവാഹ നിശ്ചയ ചടങ്ങിൽ പങ്കെടുത്തത്.

അടുത്ത വർഷമാണ് ഇരുവരുടെയും വിവാഹമെന്നാണ് വിവരം. നടനും അഖിലിന്റെ സഹോദരനുമായ നാഗചെെതന്യയുടെ വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേയാണ് അഖിലിന്റെ വിവാഹ നിശ്ചയവിവരം കുടുംബം പുറത്തുവിടുന്നത്. എന്നാൽ അഖിലിന്റെ വധുവിനെക്കുറിച്ച് അധികമാർക്കും അറിയില്ല.

വ്യവസായിയായ സുൽഫി റാവ്ജിയുടെ മകളാണ് സെെനബ് റാവ്ജി. നിർമാണ മേഖലയിലെ പ്രമുഖനാണ് സുൽഫി. സുൽഫിയുടെ മകൻ സെയ്ൻ റവദ്ജി ഇസഡ് ആർ റിന്യൂവബിൾ എനർജി പ്രൈവറ്റ് ലിമിറ്റഡിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമാണ്. പ്രശസ്തയായ ആർട്ടിസ്റ്റാണ് സെെനബ്. ഇന്ത്യ, ദുബായ്, ലണ്ടൻ എന്നീ രാജ്യങ്ങൾ കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്.

ചിത്രകലയിൽ ശ്രദ്ധ നേടിയ സെെനബിന്റെ പെയിന്റിംഗുകൾ നിരവധി എക്സിബിഷനുകളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. സെെനബ് സോഷ്യൽ മീഡിയയിൽ സജീവയല്ല. അഖിലും സെെനബും തമ്മിൽ ഒമ്പത് വയസിന്റെ പ്രായവ്യത്യാസമുണ്ട്. ഏതാനും വർഷങ്ങൾക്ക് മുൻപാണ് അഖിലും സെെനബും കണ്ടുമുട്ടുന്നത്. ഇരുവരുടെയും സൗഹൃദം പിന്നീട് പ്രണയമായി വളരുകയായിരുന്നു. 2016ൽ ശ്രിയ ഭൂപാലുമായി അഖിലിന്റെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നതാണ്. എന്നാൽ പിന്നീട് വിവാഹത്തിൽ നിന്ന് ഇരുവരും പിൻമാറുകയായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ZAINAB, AKHIL AKKINENI, FIANCEE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY