SignIn
Kerala Kaumudi Online
Saturday, 24 October 2026 6.48 PM IST

കാലം മാറുന്നു, കോഴ്‌സുകളും!

f

പ്ലസ് ടുവിനുശേഷം ഉന്നത വിദ്യാഭ്യാസ രംഗത്തേക്കു കടക്കുമ്പോൾ രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും എളുപ്പത്തിൽ തൊഴിൽ ലഭിക്കുന്ന കോഴ്‌സുകളെക്കുറിച്ചറിയാനാണ് താത്പര്യം. കോഴ്‌സുകളുടെ കാര്യത്തിൽ ലോകത്തെമ്പാടും മാറ്റം പ്രകടമാണ്. വ്യവസായ സ്ഥാപനങ്ങളുമായിച്ചേർന്നും ബിരുദതലത്തിൽ രണ്ടു മേഖലകൾ കൂട്ടിച്ചേർന്നുമുള്ള മൾട്ടി ടാസ്‌കിംഗ് കോഴ്‌സുകൾക്കും പ്രിയമേറുകയാണ്.

കാലാവസ്ഥാവ്യതിയാനത്തിന്റെ പശ്ചാത്തലത്തിൽ ക്ലൈമറ്റ് ചേഞ്ച് ആൻഡ് ഇക്കണോമിക്‌സ്,എനർജി ആൻ‌ഡ് ഇക്കണോമിക്‌സ് കോഴ്‌സുകൾക്ക് ലോകത്തെമ്പാടും കൂടുതൽ പ്രാധാന്യം ലഭിക്കുന്നു. ബിസിനസ് ആൻഡ് മാനേജ്മന്റ്,ബിസിനസ് ആൻഡ് സൈക്കോളജി,എന്റർപ്രെനെർഷിപ് ആൻഡ് മാനേജ്മന്റ്,ബി.ബി.എ/ബി.എ/ബി.കോം/ബി.എസ്.ഡബ്ല്യു,എൽ.എൽ.ബി പ്രോഗ്രാമുകൾ,ഫാഷൻ ആൻഡ് ഡിസൈൻ,മെഷീൻ ഡിസൈൻ,പ്രൊജക്ട് മാനേജ്‌മെന്റ് എന്നിവയ്ക്ക് സാദ്ധ്യതകളേറെയുണ്ട്.

ചേക്കേറാൻ

പ്രവണത

ഒരു തൊഴിൽ മേഖലയിൽ നിന്നും മറ്റൊന്നിലേക്കു മാറാനാഗ്രഹിക്കുന്ന പ്രൊഫഷണലുകളുടെ എണ്ണം വർദ്ധിച്ചു വരികയാണ്. 74 ശതമാനം പേരാണ് സാദ്ധ്യതയുള്ള പുത്തൻ തൊഴിൽ മേഖലകളിലേക്ക് ചേക്കേറുന്നത്. ആഗോളതലത്തിൽ മൂന്നിലൊന്നോളം തൊഴിലാളികളും തൊഴിൽ മേഖല മാറാനാഗ്രഹിക്കുമ്പോൾ നേരിടുന്ന വെല്ലുവിളി എ.ഐ അധിഷ്ഠിത മാറുന്ന സ്‌കിൽ മേഖലകളാണ്. ടെക്‌നോളജി രംഗത്താണ് തൊഴിലുകൾ വരുന്നത്. തൊഴിൽ മാറ്റം ആഗ്രഹിക്കുന്നവർ സ്‌കിൽ കൈവരിക്കാൻ ശ്രമിക്കണം.
സംസ്ഥാന ഗവണ്മെന്റ് 2029 ഓടു കൂടി 50000 പേർക്ക് തൊഴിൽ നൽകാനുതകുന്ന അനിമേഷൻ പോളിസിക്കു രൂപം കൊടുത്തിട്ടുണ്ട്. അനിമേഷൻ,വിഷ്വൽ ഗ്രാഫിക്‌സ്,കോമിക്‌സ്,ഗെയിമിംഗ് ടെക്‌നോളജി,വെർച്വൽ/ഓഗ്മെന്റഡ് റിയാലിറ്റി മേഖലയിൽ വരാനിരിക്കുന്ന തൊഴിലവസരങ്ങൾ,സാദ്ധ്യതകൾ,ഉപരിപഠന,സ്‌കിൽ വികസന സാദ്ധ്യതകൾ,മീഡിയ,എന്റർടൈൻമെന്റ് രംഗത്തെ അവസരങ്ങൾ,സ്റ്റാർട്ടപ്പുകൾ എന്നിവയ്ക്ക് പോളിസിയിൽ ഊന്നൽ നൽകിയിട്ടുണ്ട്. ഈ മേഖലയിൽ സർട്ടിഫിക്കറ്റ്,ഡിപ്ലോമ,ബിരുദ പ്രോഗ്രാമുകളുണ്ട്. ഗെയിമിംഗ് ടെക്‌നോളജിയിൽ ബി.ടെക് പ്രോഗ്രാമുണ്ട്.

സുസ്ഥിര

വികസന മേഖല

ലോകത്താകമാനം അതിവേഗം വളരുന്ന തൊഴിൽ മേഖലകളാണ് പ്രോഗ്രാം അനലിസ്റ്റ്,കൺസൾറ്റന്റ്,പ്രൊജക്ട് മാനേജർ എന്നിവ. എല്ലാ മേഖലകളിലും ഇവരുടെ ആവശ്യമുണ്ട്. സുസ്ഥിര വികസന മേഖലയിൽ വിദഗ്ദ്ധരുടെ ആവശ്യകത വർദ്ധിച്ചുവരും. എൻവിറോണ്മെന്റൽ കൺസൾറ്റന്റ്,എൻജിനിറിംഗ്,സേ്ഫ്റ്റി മാനേജർ എന്നിവയിൽ തൊഴിലവസരങ്ങൾ വർദ്ധിച്ചുവരും. ഡാറ്റ അനലിറ്റിക്‌സ്,ഡാറ്റ മാനേജ്‌മെന്റ്,ഇലക്ട്രിക്ക് വെഹിക്കിൾ/ഹൈബ്രിഡ്‌ടെക്‌നോളജി പൂർത്തിയാക്കിയവർക്ക് സുസ്ഥിര വികസനമേഖലയിൽ പ്രവർത്തിക്കാം.

ഫിസിയോ തെറാപ്പിസ്റ്റ്,നഴ്‌സുമാർ എന്നിവർക്ക് ലോകത്താകമാനം അവസരങ്ങളേറും. എ.ഐ എൻജിനിയർ,റിക്രൂട്ടർ,എ.ഐ കൺസൾറ്റന്റ് എന്നിവ മികച്ച തൊഴിൽ മേഖലകളാകും. കമ്മ്യൂണിക്കേഷൻസ് മാനേജർ,സെക്യൂരിറ്റി എൻജിനിയർ,പ്രോഗ്രാം മാനേജർ,പ്ലാനിംഗ്,സേഫ്റ്റി,അദ്ധ്യാപനം,കോച്ചിംഗ്,സൈക്കോളജി,ഭക്ഷ്യ സംസ്‌കരണം,ഇ-റീറ്റെയ്ൽ,പാക്കേജിംഗ്,ബ്രാൻഡിംഗ്, കോസ്‌മെറ്റോളജി,ക്വാണ്ടം കമ്പ്യൂട്ടിംഗ്,ബിസിനസ് ഇക്കണോമിക്‌സ്,ഡിസൈൻ,ക്രീയേറ്റിവിറ്റി,ന്യൂമീഡിയ,എനർജി,ജനറ്റിക്‌സ്, മോളിക്യൂലാർ ബയോളജി,ഹോളിസ്റ്റിക് തെറാപ്പി,അഗ്രിബിസിനസ്,ലോജിസ്റ്റിക്‌സ് മാനേജ്മന്റ്,ഇന്റലിജന്റ് പ്രോസസ് ഓട്ടോമേഷൻ,കമ്പ്യൂട്ടർ എൻജിനിയറിംഗ്,ഇന്റഗ്രേറ്റഡ് നിയമം,അക്കൗണ്ടിംഗ്,കോമിക്‌സ്,പെറ്റ് കെയർ ആൻഡ് മാനേജ്മന്റ് എന്നിവ കൂടുതൽ വളർച്ച കൈവരിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CAREER, EDUCATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN INFO+
PHOTO GALLERY
TRENDING IN INFO+