SignIn
Kerala Kaumudi Online
Thursday, 08 October 2026 1.50 PM IST

പരീക്ഷയില്ല, സർട്ടിഫിക്കറ്റുകൾ ഹാജരാക്കി സർക്കാർ ജോലി നേടാം; 35 വയസ് കഴിയാത്തവർക്ക് സുവർണാവസരം

career
പ്രതീകാത്മക ചിത്രം

ക്ലീൻ കേരള കമ്പനി ലിമിറ്റഡിൽ തൊഴിൽ നേടാൻ അവസരം. പ്രോഗ്രാം ഓഫീസർ തസ്‌തികയിലേക്കുള്ള നിയമനത്തിനാണ് ഇപ്പോൾ വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്. പരീക്ഷയുണ്ടാകില്ല. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ക്ലീൻ കേരള കമ്പനി ലിമിറ്റഡിന്റെ നേരിട്ടുള്ള അഭിമുഖത്തിൽ പങ്കെടുക്കാവുന്നതാണ്. വേണ്ട യോഗ്യതകളും മറ്റ് വിശദാംശങ്ങളും അറിയാം.

എംഎസ്‌സി കമ്പ്യൂട്ടർ സയൻസ് അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസ്/ ഐടി വിഭാഗത്തിൽ ബി.ടെക് ഉള്ളവർക്ക് അപേക്ഷ സമർപ്പിക്കാം. എംഐഎസ്, ഡാറ്റാ അനാലിസിസ്, റിപ്പോർട്ടിംഗ്, ഡാറ്റാബേസ് മാനേജ്‌മെന്റ് അല്ലെങ്കിൽ ഐടി സിസ്റ്റംസ് എന്നീ മേഖലകളിൽ കുറഞ്ഞത് മൂന്നുവർഷത്തെ പ്രവർത്തിപരിചയം ഉണ്ടായിരിക്കണം. 30,000 രൂപയാണ് പ്രതിമാസം ശമ്പളമായി ലഭിക്കുക. നിലവിൽ എത്ര ഒഴിവുകളാണുള്ളതെന്ന് വിജ്ഞാപനത്തിൽ വ്യക്തമാക്കിയിട്ടില്ല. 35 വയസാണ് അപേക്ഷകരുടെ പരമാവധി പ്രായപരിധി. ഒക്‌ടോബ‌ർ 13നാണ് അഭിമുഖം നിശ്ചയിച്ചിരിക്കുന്നത്. കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം.

അഭിമുഖത്തിന് യഥാർത്ഥ സർട്ടിഫിക്കറ്റുകളും പ്രവൃത്തി പരിചയം തെളിയിക്കുന്ന രേഖകളും പരിശോധിക്കുന്നതാണ്. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഒക്‌ടോബർ 13ന് രാവിലെ പത്ത് മണിക്ക് ക്ലീന്‍ കേരള കമ്പനിയുടെ തിരുവനന്തപുരം വഴുതക്കാടുള്ള ഓഫീസിൽ എത്തിച്ചേരണം. വിദ്യാഭ്യാസം, പ്രായം. പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളും തിരിച്ചറിയൽ രേഖകളും ഒപ്പം കരുതുക. സർട്ടിഫിക്കറ്റുകളുടെ അസ്സൽ പകർപ്പും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും കൂടെ കരുതേണ്ടതാണ്.

അഭിമുഖം നടക്കുന്ന സ്ഥലം: ക്ലീന്‍ കേരള കമ്പനി ലിമിറ്റഡ്,

രണ്ടാം നില, സ്റ്റേറ്റ് മുനിസിപ്പല്‍ ഹൗസ്,

വഴുതക്കാട്,

തിരുവനന്തപുരം 695010 ( വഴുതക്കാട് ചിന്മയ സ്‌കൂളിന് എതിര്‍വശം )

ഫോൺ നമ്പർ : 0471-2724600

English Summary

English Summary: Clean Kerala Company Limited is hiring a Program Officer on a contract basis through direct interview, with no written exam. Candidates need an MSc in Computer Science or BTech in CS/IT and at least three years of relevant experience. The monthly salary is ₹30,000, with the interview scheduled for October 13 in Thiruvananthapuram.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CLEAN KERALA COMPANY JOBS, PROGRAM OFFICER VACANCY, KERALA GOVERNMENT JOBS, DIRECT INTERVIEW JOBS, KERALA GOVT JOB WITHOUT EXAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN INFO+
PHOTO GALLERY