SignIn
Kerala Kaumudi Online
Saturday, 24 October 2026 6.48 PM IST

ജെ.ഇ.ഇ മെയിൻ പരീക്ഷാ ഘടനയിൽ മാറ്റം

k

ന്യൂഡൽഹി: ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻ (ജെ.ഇ.ഇ) മെയിൻ-2025 പരീക്ഷാ ഘടനയിൽ മാറ്റം വരുത്തി നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻ.ടി.എ). ചോദ്യപേപ്പറിന്റെ സെക്ഷൻ ബിയിൽ അടുത്ത വർഷം മുതൽ ചോദ്യങ്ങൾ തിരഞ്ഞെടുക്കാനുള്ള ഓപ്ഷനില്ല. പകരം തന്നിരിക്കുന്ന അ‌ഞ്ചു ചോദ്യങ്ങൾക്കും ഉത്തരം എഴുതേണ്ടിവരും. കൊവിഡിന്റെ പശ്ചാത്തലത്തിൽ പരീക്ഷാർത്ഥികളുടെ സമ്മർദം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് 10 ചോദ്യങ്ങളിൽ ഏതെങ്കിലും അ‌ഞ്ചെണ്ണം മാത്രം എഴുതാനുള്ള ഓപ്ഷൻ സൗകര്യം നൽകിയത്. എന്നാൽ കൊവിഡ് അവസാനിച്ചതായി ഡബ്ലു.എച്ച്.ഒ പ്രഖ്യാപിച്ചതിനാലാണ് വീണ്ടും പഴയ പരീക്ഷാ ഘടനയിലേക്ക് മാറുന്നത്. ജെ.ഇ.ഇ മെയിൻ 2025 ആദ്യ ഘട്ടം അപേക്ഷാ സമർപ്പണ നടപടികൾ വൈകാതെ തുടങ്ങുമെന്നും എൻ.ടി.എ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDUCATION, JEEMAIN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN INFO+
PHOTO GALLERY
TRENDING IN INFO+