SignIn
Kerala Kaumudi Online
Saturday, 06 June 2026 3.35 PM IST

ഇക്കൊല്ലത്തെ പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷ ഒക്ടോബറിൽ നടക്കും; മന്ത്രി എൻ ഷംസുദ്ദീൻ

exam

തിരൂർ: ഈ അദ്ധ്യയന വർഷത്തെ ഹയർസെക്കൻഡറി പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷ ഒക്ടോബറിൽ നടത്തുമെന്ന് മന്ത്രി അഡ്വ. എൻ ഷംസുദ്ദീൻ. പ്ലസ് ടു വിദ്യാർത്ഥികൾ നേരിടുന്ന വലിയൊരു പ്രതിസന്ധിക്ക് പരിഹാരമെന്ന രീതിയിലാണ് ഈ തീരുമാനം.

പ്ലസ് ടു പരീക്ഷയും പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷയും ഒരേകാലയളവിൽ എഴുതേണ്ടി വരുന്നത് വിദ്യാർത്ഥികളുടെ മാനസിക സംഘർഷത്തിനും പ്ലസ് ടു വിജയശതമാനത്തെയും ബാധിച്ചിരുന്നു. ഇത്തവണ പ്ലസ് ടു പരീക്ഷയെഴുതിയ വലിയൊരു വിഭാഗം കുട്ടികളുടെ തോൽവിക്കും ഇതൊരു പ്രധാനകാരണവുമായിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: EDUCATION, PLUS ONE, IMPROVEMENT EXAM, EDUCATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN INFO+
PHOTO GALLERY