SignIn
Kerala Kaumudi Online
Friday, 17 July 2026 10.58 AM IST

പ്ലസ് വൺ പരീക്ഷാഫലം ഇന്നറിയാം; വൈകുന്നേരം മൂന്നുമണിക്ക് പ്രഖ്യാപനം

READ ENGLISH VERSION
students
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: ഒന്നാംവർഷ ഹയർസെക്കന്ററി പരീക്ഷാഫലം ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക് പ്രസിദ്ധീകരിക്കും. വിദ്യാഭ്യാസ വകുപ്പിന്റെ വിവിധ വെബ്‌സൈറ്റുകളിലൂടെ ഫലം അറിയാം. results.hse.kerala.gov.in എന്ന വെബ്‌സൈറ്റിൽ ജനനത്തീയതിയും രജിസ്റ്റർ നമ്പറും നൽകി വ്യക്തിഗത ഫലങ്ങൾ പരിശോധിക്കാം. അതത് സ്‌കൂളുകൾക്ക് തങ്ങളുടെ സ്‌കൂൾ കോഡ് ഉപയോഗിച്ച് ലോഗിൻ ചെയ്‌ത് ഗ്രേഡ് വിവരങ്ങൾ ഒന്നിച്ച് പരിശോധിക്കാനാകും.

നാല് ലക്ഷത്തോളം വിദ്യാർത്ഥികളാണ് ഇത്തവണ പരീക്ഷയെഴുതിയത്. ആദ്യം ജൂൺ പത്തിനും പിന്നീട് ജൂലായ് 15നും ഫലം പ്രഖ്യാപിക്കുമെന്ന് നിശ്ചയിച്ചിരുന്നെങ്കിലും സാങ്കേതിക കാരണങ്ങളാൽ നീട്ടിവയ്‌ക്കുകയായിരുന്നു. പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഗൾഫ് മേഖലയിൽ കൃത്യസമയത്ത് പരീക്ഷ നടത്താനായിരുന്നില്ല. ഇവിടെ പ്രത്യേകമായി നടത്തിയ പരീക്ഷയുടെ മൂല്യനിർണയംകൂടി പൂർത്തിയാക്കിയ ശേഷമാണ് ഫലപ്രഖ്യാപനം നടത്തുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EXAM RESULT, PLUS ONE RESULT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA