തിരുവനന്തപുരം: ലോകകപ്പ് ഫെെനൽ മത്സരം പ്രമാണിച്ച് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ച് സർക്കാർ. മുഖ്യമന്ത്രി വി ഡി സതീശനാണ് ഇതുസംബന്ധിച്ച നിർദേശം നൽകിയത്. പരീക്ഷകൾക്ക് മാറ്റമില്ല. സംസ്ഥാനത്തെ പ്രൊഫഷണൽ കോളേജുകൾക്ക് ഉൾപ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അവധി നൽകുന്നതുമായി ബന്ധപ്പെട്ട് നിരവധി മന്ത്രിമാർ അഭിപ്രായ പ്രകടനം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അവധി പ്രഖ്യാപിച്ചത്.
തിങ്കളാഴ്ച പുലർച്ചെ 12.30നാണ് അർജന്റീനയും സ്പെയ്നും തമ്മിലുള്ള ലോകകപ്പ് ഫൈനൽ മത്സരം ആരംഭിക്കുക. നിശ്ചിത സമയത്ത് മത്സരം അവസാനിച്ചാൽ തന്നെ പുലർച്ചെ 2.30 കഴിയും. സമ്മാനദാന ചടങ്ങ് കഴിയുമ്പോൾ പുലർച്ചെ മൂന്നാകും. എന്നാൽ എക്സ്ട്രാ ടൈമിലേക്കും പെനാൽറ്റി ഷൂട്ടൗട്ടിലേക്കും ഫൈനൽ നീണ്ടാൽ പുലർച്ചെയാകും മത്സരം അവസാനിക്കാൻ. ഈ സാഹചര്യം കണക്കിലെടുത്താണ് അവധി. വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീനും ഇതുസംബന്ധിച്ച് ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ചിട്ടുണ്ട്.
പോസ്റ്റിന്റെ പൂർണരൂപം
സന്തോഷം ആയില്ലേ മക്കളെ. .....
വേൾഡ് കപ്പ് ഫുട്ബോൾ മത്സരം ഇന്ന് രാത്രി നടക്കുന്നതിനാൽ കായിക പ്രേമികൾ ആയ വിദ്യാർത്ഥികളുടെ അഭ്യർത്ഥന പരിഗണിച്ചു നാളെ (ജൂലായ് 20 തിങ്കൾ ) സംസ്ഥാനത്തെ പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു.
The Kerala government has declared a holiday for all educational institutions on Monday in view of the FIFA World Cup final. Chief Minister V.D. Satheesan issued the directive, while clarifying that scheduled examinations will be held as planned. The holiday applies to all institutions, including professional colleges. The World Cup final between Argentina and Spain will kick off at 12:30 a.m. on Monday.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |