SignIn
Kerala Kaumudi Online
Friday, 15 May 2026 9.43 PM IST

നേതൃത്വത്തെ വിമർശിച്ച് വയനാട്ടിൽ പോസ്റ്റർ

congress

കൽപ്പറ്റ: കോൺഗ്രസ് നേതൃത്വത്തെ രൂക്ഷമായി വിമർശിച്ച് വയനാട് ഡി.സി.സി ഓഫീസ് പരിസരത്ത് പോസ്റ്റർ. കെ.സി വേണുഗോപാലിനെതിരെയാണ് പോസ്റ്റർ എങ്കിലും രാഹുൽഗാന്ധിക്കും പ്രിയങ്കഗാന്ധിക്കുമുള്ള മുന്നറിയിപ്പ് വാചകങ്ങളാണ് ഏറെയും.

'വയനാട് മറ്റൊരു അമേതിയാകും. കെ സി ജനസ്വീകാര്യനല്ല. ജയിക്കാൻ മാത്രം ഇങ്ങോട്ട് വരേണ്ട. കെ.സി നിങ്ങളുടെ ആളായിരിക്കാം പക്ഷേ ജനവികാരം അങ്ങനെയല്ലെന്നും' പോസ്റ്ററിൽ ഉണ്ട്. പോസ്റ്റർ ഡി.സി.സി നേതൃത്വം ഇടപെട്ട് നീക്കം ചെയ്തു. പോസ്റ്ററുകൾ ഇംഗ്ലീഷിലാണ് തയ്യാറാക്കിയിരുന്നത്. പോസ്റ്റർ പതിച്ച വ്യക്തിയുടെ ദൃശ്യങ്ങൾ സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്. പോസ്റ്റർ പതിച്ചയാളെ തിരിച്ചറിഞ്ഞാൽ നടപടി എടുക്കുമെന്ന് ഡി.സി.സി നേതൃത്വം വ്യക്തമാക്കി.

അ​നി​ശ്ചി​ത​ത്വം നീ​ളെ​ ​നീ​ളെ

 മേ​യ് 7​:​ ​കോ​ൺ​ഗ്ര​സ് ​നി​യ​മ​സ​ഭാ​ ​ക​ക്ഷി​ ​നേ​താ​വി​നെ​ ​തി​ര​ഞ്ഞെ​ടു​ക്കാ​ൻ​ ​നി​യു​ക്ത​ ​എം.​എ​ൽ.​എ​മാ​രു​ടെ​ ​യോ​ഗം​ ​ഇ​ന്ദി​രാ​ഭ​വ​നി​ൽ.​ ​എ.​ഐ.​സി.​സി​ ​നി​രീ​ക്ഷ​ക​രാ​യ​ ​മു​കു​ൾ​ ​വാ​സ്നി​ക്,​ ​അ​ജ​യ് ​മാ​ക്ക​ൻ​ ​എ​ന്നി​വ​രു​മാ​യി​ ​എം.​എ​ൽ.​എ​മാ​രു​ടെ​ ​കൂ​ടി​ക്കാ​ഴ്ച

 8​ന്:​ ​എം.​എ​ൽ.​എ​മാ​രു​ടെ​ ​അ​ഭി​പ്രാ​യം​ ​രേ​ഖ​പ്പെ​ടു​ത്തി​ ​മു​കു​ൾ​ ​വാ​സ്നി​ക്ക് ​കൈ​വ​ശം​ ​സൂ​ക്ഷി​ച്ച​ ​പേ​പ്പ​റി​ന്റെ​ ​ദൃ​ശ്യ​ങ്ങ​ൾ​ ​മാ​ദ്ധ്യ​മ​ങ്ങ​ളി​ൽ.​ ​കൂ​ടു​ത​ൽ​ ​എം.​എ​ൽ.​എ​മാ​രും​ ​ഏ​തു​ ​നേ​താ​വി​നെ​ ​തു​ണ​ച്ചു​ ​എ​ന്ന് ​പ​ര​സ്യ​മാ​യി

 9​ന്:​ ​വി.​ഡി.​സ​തീ​ശ​ൻ,​ ​ര​മേ​ശ് ​ചെ​ന്നി​ത്ത​ല,​ ​കെ.​പി.​സി.​സി​ ​അ​ദ്ധ്യ​ക്ഷ​ൻ​ ​സ​ണ്ണി​ജോ​സ​ഫ് ​എ​ന്നി​വ​രു​മാ​യി​ ​ഡ​ൽ​ഹി​യി​ൽ​ ​എ.​ഐ.​സി.​സി​ ​നേ​തൃ​ത്വ​ത്തി​ന്റെ​ ​ച​ർ​ച്ച.​ ​തീ​രു​മാ​ന​ത്തി​ലെ​ത്താ​തെ​ ​പി​രി​ഞ്ഞു.​ ​പ​ര​സ്യ​ ​പ്ര​തി​ക​ര​ണ​ങ്ങ​ളും​ ​പ്ര​ക​ട​ന​ങ്ങ​ളും​ ​നേ​തൃ​ത്വം​ ​വി​ല​ക്കി.

 10​ന്:​ ​എ.​ഐ.​സി.​സി​ ​അ​ദ്ധ്യ​ക്ഷ​ൻ​ ​മ​ല്ലി​കാ​ർ​ജ്ജു​ൻ​ ​ഖ​ർ​ഗെ​യും​ ​രാ​ഹു​ൽ​ ​ഗാ​ന്ധി​യു​മാ​യു​ള്ള​ ​കൂ​ടി​ക്കാ​ഴ്ച​യി​ലും​ ​തീ​രു​മാ​ന​മാ​യി​ല്ല.

 12​ന്:​ ​മു​ൻ​ ​കെ.​പി.​സി.​സി​ ​അ​ദ്ധ്യ​ക്ഷ​ന്മാ​രു​മാ​യും​ ​കെ.​പി.​സി.​സി​ ​വ​ർ​ക്കിം​ഗ് ​പ്ര​സി​ഡ​ന്റു​മാ​രു​മാ​യും​ ​ഖ​ർ​ഗെ​യും​ ​രാ​ഹു​ൽ​ഗാ​ന്ധി​യും​ ​ഒ​റ്റ​യ്‌​ക്കൊ​റ്റ​യ്ക്കു​ള്ള​ ​ച​ർ​ച്ച​യി​ലും​ ​തീ​രു​മാ​ന​മി​ല്ല.

 13​:​ ​ഖാ​ർ​ഗെ​ ​-​ ​രാ​ഹു​ൽ​ ​കൂ​ടി​ക്കാ​ഴ്ച​യ്‌​ക്ക് ​ശേ​ഷം​ ​തീ​രു​മാ​നം​ ​ഇ​ന്നു​ണ്ടാ​കു​മെ​ന്ന് ​കോ​ൺ​ഗ്ര​സ് ​നേ​താ​വ് ​ജ​യ​റാം​ ​ര​മേ​ശി​ന്റെ​ ​പ്ര​ഖ്യാ​പ​നം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CONGRESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA