
തിരുവനന്തപുരം: നിയമസഭാ സമ്മേളനം ഇന്ന് തുടങ്ങാനിരിക്കെ, പ്രതിപക്ഷ ആക്രമണത്തെ തടുക്കാനുള്ള എം.എൽ.എമാരോടും സമരത്തിനായി ഡൽഹിയിലെത്താനുള്ള ഹൈക്കമാൻഡ് നിർദ്ദേശം കോൺഗ്രസ് സംസ്ഥാന നേതൃത്വത്തെ ആശയക്കുഴപ്പത്തിലാക്കി. കെ.പി.സി.സി ഭാരവാഹികൾ, ഡി.സി.സി അദ്ധ്യക്ഷന്മാരടക്കം ഇന്ന് ഡൽഹിയിലെത്താനാണ് നിർദ്ദേശം.
വൈദ്യുതി വിഷയത്തിലടക്കം സഭയിൽ ഭരണപക്ഷത്തെ പ്രതിക്കൂട്ടിലാക്കാൻ പ്രതിപക്ഷം ശ്രമിക്കുമെന്നതിനാൽ അതിനെ പ്രതിരോധിക്കാൻ എം.എൽ.എമാരുടെ സാന്നിദ്ധ്യം അനിവാര്യമാണ്. അതിനാൽ, ഹൈക്കമാൻഡ് നിർദ്ദേശം പാലിച്ച് 10 എം.എൽ.എമാരെ മാത്രം ഡൽഹിയിലേക്ക് അയയ്ക്കുമെന്നാണ് സൂചന.
കെ.പി.സി.സി പ്രസിഡന്റ്, രണ്ട് വർക്കിംഗ് പ്രസിഡന്റുമാർ, പ്രവർത്തക സമിതി അംഗം, അഞ്ച് ഡി.സി.സി പ്രസിഡന്റുമാർ, യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ തുടങ്ങിയവർ മന്ത്രിമാരോ എം.എൽ.എമാരോ ആയതിനാൽ നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാതിരിക്കാനാവില്ല.
അതിനിടെ ബോർഡ്, കോർപ്പറേഷൻ വീതം വയ്പ്, കെ.പി.സി.സി പുനഃസംഘടന, യു.ഡി.എഫ് കൺവീനറുടെ പരസ്യ പ്രതികരണം തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യാൻ നാളെ ചേരാനിരുന്ന കെ.പി.പി.സി ഭാരവാഹികളുടെയും ഡി.സി.സി അദ്ധ്യക്ഷന്മാരുടെയും യോഗം ഇന്നലെ രാത്രി ഓൺലൈനായി ചേർന്നു. ഡൽഹി സമരത്തിൽ പങ്കെടുത്ത് അറസ്റ്രിലായി വിട്ടയയ്ക്കപ്പെട്ട പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ ഇന്ന് സഭയിലെത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |