SignIn
Kerala Kaumudi Online
Monday, 19 October 2026 10.57 AM IST

'ഒന്നും  മറന്നിട്ടില്ല  വിജയാ'; കോട്ടയത്ത് ഉമ്മൻ ചാണ്ടിയുടെ ചിത്രം പങ്കുവച്ച് ഫ്ലെക്‌സ് ബോർഡുകൾ

flex
കോട്ടയത്തെ ഫ്ലെക്‌സ് ബോർഡുകളിൽ ഒന്ന്

കോട്ടയം: യുഡിഎഫ് സർക്കാർ മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനോട് കാട്ടുന്ന മൃദു സമീപനത്തെച്ചൊല്ലി കോൺഗ്രസിൽ അമർഷം പുകയുന്നതിനിടെ കോട്ടയത്ത് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ചിത്രം പതിപ്പിച്ച ഫ്ലെക്‌സ് ബോർഡുകൾ. ഒന്നും മറന്നിട്ടില്ല എന്നാണ് ഫ്ലെക്സ് ബോർഡിലെ പരാമർശം. കോൺഗ്രസ് പ്രവർത്തകർ എന്ന പേരിലാണ് ഫ്ലെക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടത്. നഗരത്തിലെ വിവിധ ഇടങ്ങളിൽ ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്.

'നിങ്ങൾ മറന്നാലും ഞങ്ങൾ മറക്കില്ല, ഒന്നും മറന്നിട്ടില്ല വിജയാ.... ഞങ്ങളുടെ സാറിനോട് ചെയ്ത‌തൊന്നും മറക്കാനാവില്ല ഞങ്ങൾക്ക്' എന്നാണ് ബോർഡിൽ എഴുതിയിരിക്കുന്നത്.

അതേസമയം, കോൺഗ്രസിനുള്ളിലെ അസംത്യപ്തി വരും ദിവസങ്ങളിൽ അണപൊട്ടലാവാമെന്നാണ് വിവരം. ആക്ഷേപത്തിന് തിരികൊളുത്തിയ മാത്യു കുഴൽനാടൻ എംഎൽഎ ഇന്നലെ വൈകാരിക ഭാവവും നൽകി. 'നേരിയ പുഞ്ചിരിയോടെ ഉമ്മൻചാണ്ടി സാർ ശിവരാജൻ കമ്മിഷന്റെ മുന്നിലിരിക്കുന്ന ചിത്രം ഇന്ന് കാണുമ്പോഴും വേദനയുണ്ടാക്കും. ഒരു തെറ്റും ചെയ്യാത്ത മനുഷ്യനെ ലോകത്തിന്റെ മുന്നിൽ കൊണ്ടുവന്ന് ഇങ്ങനെ വിചാരണ ചെയ്തത് ഞങ്ങൾക്ക് ഉൾക്കൊള്ളാൻ ആയിട്ടില്ല'. ഇന്നലെ മാദ്ധ്യമങ്ങൾക്ക് മുന്നിൽ ഇങ്ങനെയാണ് കുഴൽനാടൻ തുറന്നടിച്ചത്.

ഈ വാക്കുകൾ ഉമ്മൻചാണ്ടി ആരാധകരുടെ മനസിനേല്പിക്കുന്ന മുറിവിന്റെ ആഴം ​കുഴൽനാടന് നന്നായി അറിയാം. കേസുമായി ബന്ധപ്പെട്ട് സർക്കാർ നടപടിയിൽ വ്യക്തത വരുത്തണമെന്നാണ് ചാണ്ടിഉമ്മൻ പ്രതികരിച്ചത്. കുഴൽനാടനും സുധാകരനും പറഞ്ഞത് താനടക്കമുള്ള കോൺഗ്രസ് പ്രവർത്തകരുടെ വികാരമാണെന്നു കൂടി ചാണ്ടി ഉമ്മൻ പറഞ്ഞതോടെ കാര്യം വ്യക്തമായി.

ആണുങ്ങളുടെ സർക്കാരാണ് ഇവിടെയുള്ളതെങ്കിൽ യുക്തമായ നടപടി സ്വീകരിക്കുമെന്ന സുധാകരന്റെ വാക്കുകൾ സർക്കാരിനെ സമ്മർദ്ദത്തിലാക്കിയിട്ടുണ്ട്.

English Summary

Flex boards featuring former Kerala Chief Minister Oommen Chandy have appeared at various locations in Kottayam, carrying the message that his supporters have not forgotten what was done to him. The boards emerged amid resentment within the Congress over the UDF government's alleged soft approach towards Pinarayi Vijayan in the Masappadi case. The boards were put up in the name of Congress workers.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: OOMMEN CHANDY, PINARAYI VIJAYAN, KOTTAYAM CONGRESS FLEX BOARDS, MASAPPADI CASE KERALA, UDF GOVERNMENT CONTROVERSY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA