SignIn
Kerala Kaumudi Online
Tuesday, 06 October 2026 9.55 AM IST

അടൂർ  പ്രകാശിന്റെ പരാതി; സർക്കാർ - പാർട്ടി  ഏകോപന  സമിതിക്ക് സാദ്ധ്യത, മുഖ്യമന്ത്രിയുടെ നിലപാട് തേടും

adoor-prakash
അടൂ‌ർ പ്രകാശ്

തിരുവനന്തപുരം: യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശിന്റെ പരാതിയിൽ ഹൈക്കമാൻഡിന്റെ നേതൃത്വത്തിൽ സർക്കാർ-പാർട്ടി ഏകോപന സമിതി രൂപീകരിക്കുമെന്ന് വിവരം. ഇങ്ങനെയൊരു സംവിധാനം വേണമെന്ന് കേരളത്തിന്റെ ചുമതലയുള്ളഎ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. വിഷയത്തിൽ മുഖ്യമന്ത്രിയുടെ നിലപാടും തേടും.

സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ പരസ്യ പ്രതികരണം നടത്തിയ അടൂർ പ്രകാശ് ഇന്നലെ കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെയ്ക്ക് നേരിട്ട് പരാതി നൽകിയിരുന്നു. മുഖ്യമന്ത്രി വി.ഡി.സതീശൻ, കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്, കേരളത്തിൽ നിന്നുള്ള കോൺഗ്രസ് എം.പിമാർ തുടങ്ങിയവരെല്ലാം ഡൽഹിയിലുണ്ട്.

പാർട്ടിയുമായോ മുന്നണിയുമായോ ആലോചിക്കാതെ മുഖ്യമന്ത്രി ഏകപക്ഷീയമായി തീരുമാനങ്ങളെടുക്കുന്നുവെന്ന പരാതിയാണ് അടൂർ പ്രകാശ് ഉന്നയിച്ചത്. അധികാരത്തിൽ വന്ന നാൾ മുതൽ ഈ രീതിയിലാണ് മുഖ്യമന്ത്രി വി.ഡി.സതശീൻ പ്രവർത്തിക്കുന്നതെന്നാണ് ആക്ഷേപം.

പ്രധാന ഘടകകക്ഷിയായ മുസ്ലിം ലീഗിന്റെ പ്രതിനിധിയായ എം.കെ.മുനീറിന് ഭരണപരിഷ്കാര കമ്മിഷൻ അദ്ധ്യക്ഷ പദവി നൽകാൻ തീരുമാനിച്ച മന്ത്രിസഭാ യോഗത്തിന് തൊട്ടു പിന്നാലെ കെ.പി.സി.സി ആസ്ഥാനത്ത് വാർത്താ സമ്മേളനം വിളിച്ചു ചേർത്താണ് അടൂർ പ്രകാശ് അതൃപ്തി പ്രകടിപ്പിച്ചത്. ഉടൻ യു.ഡി.എഫ് യോഗം വിളിച്ച് ചർച്ച നടത്തുമെന്ന് കെ.പി.സി.സി പ്രസിഡന്റ് മാദ്ധ്യമങ്ങളോട് പറഞ്ഞെങ്കിലും അടുത്ത ദിവസങ്ങളിൽ അത് നടക്കില്ലെന്നാണ് സൂചന. അടൂർ പ്രകാശിന്റെ പരാതിയുമായി ബന്ധപ്പെട്ട് കൂടുതൽ പേർ ഹൈക്കമാൻഡിനെ സമീപിക്കുമെന്നും ശ്രുതിയുണ്ട്.

English Summary

The Congress high command is reportedly considering forming a government-party coordination committee following UDF convenor Adoor Prakash’s complaint. He alleged that Chief Minister V.D. Satheesan takes unilateral decisions without consulting the party or alliance. Prakash had directly complained to Congress president Mallikarjun Kharge, while further discussions with the high command are expected.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ADOOR PRAKASH, UDF COORDINATION COMMITTEE, KERALA CONGRESS, VD SATHEESAN, ADOOR PRAKASH COMPLAINT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA