SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.13 AM IST

പാ​ല​ക്കാട്ടെ ​മ​ന​ക്കോ​ട്ടകൾ

dd

പാലക്കാട്: ജില്ലയിലെ സിറ്റിംഗ് സീറ്റുകളെല്ലാം നിലനിറുത്തുന്നതിനൊപ്പം ശക്തമായ ത്രികോണ മത്സരം നടന്ന പാലക്കാട് മണ്ഡലവും എൽ.ഡി.എഫ് പിടിക്കുമെന്ന്. മണ്ണാർക്കാട് ശക്തമായ പോരാട്ടം കാഴ്ച വച്ചിട്ടുണ്ട്. ശക്തികേന്ദ്രങ്ങളായ നെന്മാറ,​ മലമ്പുഴ,​ തരൂർ,​ ആലത്തൂർ,​ കോങ്ങാട്,​ ചിറ്റൂർ,​ പട്ടാമ്പി,​ ഒറ്റപ്പാലം എന്നീ മേഖലകളിൽ വോട്ടുയർന്നത് സർക്കാരിന്റെ വികസനത്തിനുള്ള അംഗീകാരമാണ്. പാലക്കാട്ട് പാർട്ടി ന്യൂനപക്ഷ വോട്ടുകളും തങ്ങൾക്ക് അനുകൂലമായി പോൾ ചെയ്തുവെന്നാണ് ഇടതു ക്യാമ്പിന്റെ അവകാശ വാദം.

നിലവിൽ പാലക്കാടും മണ്ണാർക്കാടും മാത്രമാണ് യു.ഡി.എഫിന്റെ കൈകളിലുള്ളത്. ജില്ലയിൽ തദ്ദേശ തിരഞ്ഞടുപ്പിലുണ്ടായ മുന്നേറ്റം നിയമസഭയിലും ആവർത്തിക്കാനായെന്നാണ് യു.ഡി.എഫിന്റെ വിലയിരുത്തൽ. ജില്ലയിൽ പാലക്കാട്,​ മണ്ണാർക്കാട്,​ ചിറ്റൂർ,​ തൃത്താല,​ പട്ടാമ്പി,​ നെന്മാറ എന്നിവയാണ് വിജയം പ്രതീക്ഷിക്കുന്ന മണ്ഡലങ്ങൾ. ഭരണ വിരുദ്ധ വികാരം ആഞ്ഞടിക്കുകയാണെങ്കിൽ കോങ്ങാടും വിജയിക്കും.

ജില്ലയിൽ അക്കൗണ്ട് തുറക്കുമെന്നാണ് എൻ.ഡി.എയുടെ പ്രതീക്ഷക. പാലക്കാട് ശോഭാ സുരേന്ദ്രനിലൂടെ പിടിച്ചെടുക്കും. ശക്തമായ രാഷ്ട്രീയ പോരാട്ടം നടന്ന മലമ്പുഴയിലും വിജയം സുനിശ്ചിതമാണ്. നെന്മാറയിലും,​ ഷൊർണൂറിലും നിർണായക ശക്തിയായി മാറുമെന്നും നേതൃത്വം വിലയിരുത്തുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: DD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA