SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.47 AM IST

തർക്കങ്ങൾക്കിടെ കോൺ. സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപനം ഇന്ന്

con-pta

ന്യൂഡൽഹി: ചില സീറ്റുകളിൽ ഒറ്റപ്പേരിലേക്കെത്താൻ കഴിയാത്തതിനാൽ കോൺഗ്രസിന്റെ ഇന്നലെ പ്രതീക്ഷിച്ച സ്ഥാനാർത്ഥി പ്രഖ്യാപനം നീട്ടി. തർക്ക മണ്ഡലങ്ങൾ ഒഴിവാക്കി സിറ്റിംഗ് സീറ്റുകളിലെ അടക്കം സ്ഥാനാർത്ഥികളെ ഇന്ന് പ്രഖ്യാപിച്ചേക്കും. എംപിമാരായ കെ.സുധാകരനും അടൂർ പ്രകാശും മത്സരിക്കാൻ ഒരുങ്ങി നിൽക്കുന്നതും പ്രതിസന്ധിയാണ്.

തിരഞ്ഞെടുപ്പ് കമ്മിറ്റി നേരത്തെ അംഗീകാരം നൽകിയ 31 സ്ഥാനാർത്ഥികളുടെ പട്ടിക നിയമസഭാ തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപനത്തിന് പിന്നാലെ പുറത്തു വിടാനിരുന്നതാണ്. കേരള കോൺഗ്രസ് അടക്കം ഘടകക്ഷികളുമായുള്ള സീറ്റ് വിഭജന തർക്കം മൂലം നേരത്തെ തീരുമാനിച്ച ചില മണ്ഡലങ്ങളിൽ മാറ്റങ്ങൾ വരുത്തേണ്ടി വന്നു.അതേസമയം സ്‌ക്രീനിംഗ് കമ്മിറ്റി അദ്ധ്യക്ഷൻ മധുസൂതനൻ മിസ്‌ത്രി ആശുപത്രിയിലായത് മൂലം ചർച്ചകൾ നീളുന്നുവെന്നാണ് പാർട്ടി നൽകുന്ന വിശദീകരണം. ഇന്ന് സ്‌ക്രീനിംഗ് കമ്മിറ്റിയും തുടർന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റിയും ചേർന്ന് തീരുമാനമെടുത്ത ശേഷം പട്ടിക പുറത്തു വിടുമെന്ന് കെ.പി.സി.സി അദ്ധ്യക്ഷൻ സണ്ണി ജോസഫ് അറിയിച്ചു.

എം.പിമാർ മത്സരിക്കേണ്ടെന്ന നേതൃത്വത്തിന്റെ നിർദ്ദേശം അവഗണിച്ച് കണ്ണൂരിൽ സ്ഥാനാർത്ഥിയാകാൻ നിൽക്കുന്ന കെ.സുധാകരനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളും നടക്കുന്നു. സുധാകരൻ ഇന്ന് ഡൽഹിയിൽ രാഹുൽ ഗാന്ധിയെ കണ്ടേക്കും. മത്സരിക്കാൻ താത്പര്യമുള്ള അടൂർ പ്രകാശ് എംപി സംസ്ഥാന സർക്കാരിൽ നിന്ന് നോൺ ലയബലിറ്റി സർട്ടിഫിക്കറ്റ് വാങ്ങിയതും നേതൃത്വത്തെ കുഴയ്‌ക്കുന്നു. ചർച്ച തുടരുകയാണെന്നും അഖിലേന്ത്യാ പാർട്ടിയായതിനാൽ സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് സമയമെടുക്കുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CONGRESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA