
തിരുവനന്തപുരം: നിപ രോഗബാധിതന്റെ സമ്പർപ്പട്ടികയിൽപ്പെട്ട് രോഗലക്ഷണം കണ്ടതിനെ തുടർന്ന് ഇന്നലെ സാമ്പിൾ ശേഖരിച്ച ആരോഗ്യപ്രവർത്തകയുടെ പരിശോധനാ ഫലം നെഗറ്റീവായി. ഇതോടെ , പരിശോധനയ്ക്ക് വിധേയമാക്കിയ 15 പേരുടെയും പരിശോന ഫലം നെഗറ്റീവായി. നിപ ബാധിച്ച രോഗി കോഴിക്കോട് മെഡിക്കൽ കോളേജിൽ വെൻറിലേറ്ററിൽ ചികിത്സയിൽ തുടരുകയാണ്.
13 പേർക്ക് കൂടി ഷിഗെല്ല
സംസ്ഥാനത്ത് ഇന്നലെ 13 ഷിഗെല്ല രോഗബാധ കൂടി റിപ്പോർട്ട് ചെയ്തു. കോഴിക്കോട് 4, മലപ്പുറം, കണ്ണൂർ 3 വീതം, പാലക്കാട് 2, കൊല്ലം 1 .വർഷം ഇതുവരെ 209 ഷിഗെല്ല രോഗബാധ റിപ്പോർട്ട് ചെയ്തു. കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഈ മാസം ഏറ്റവും കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചത്.
പനി ബാധിച്ച് വീട്ടമ്മ മരിച്ചു
ഷിഗെല്ലയെന്ന് സംശയം
കോഴിക്കോട്: പനി ബാധിച്ച് മാവൂർ പാറമ്മൽ മഠത്തിലാംതൊടി വീട്ടിൽ സുനിത (54) മരിച്ചു. മരണകാരണം ഷിഗെല്ലയാണെന്ന സംശയത്തിൽ സാമ്പിൾ പരിശോധനയ്ക്കയച്ചു. കടുത്തപനിയും വയറിളക്കവും പിടിപെട്ട് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്നലെ പുലർച്ചെയാണ് മരിച്ചത്.
സ്വകാര്യആശുപത്രിയിൽ ചികിത്സയിലിരിക്കെ രോഗം മൂർച്ഛിച്ചതിനാലാണ് മെഡിക്കൽ കോളേജിലെത്തിച്ചത്. ഭർത്താവ്: പരേതനായ സാമിക്കുട്ടി. മക്കൾ: രാഹുൽ (രാഹുൽ ജുവലറി,മധുരിമ ഗോൾഡ്,എം.എസ് ഗോൾഡ്), മേഘ. മരുമക്കൾ: നിമ്യ, ബിനോയ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |