
പാലക്കാട്:പാർശ്വവൽക്കരിക്കപ്പെട്ടവർക്ക് മികച്ച അടിസ്ഥാനസൗകര്യങ്ങൾ ഉറപ്പാക്കുകയാണ് ‘പഞ്ചമിഗ്രാമം’ പദ്ധതിയുടെ ലക്ഷ്യമെന്ന് പട്ടികജാതി-പട്ടികവർഗ പിന്നാക്കക്ഷേമമന്ത്രി കെ.എ.തുളസി. സർക്കാരിന്റെ 100ദിന കർമ്മപരിപാടിയിൽ നടപ്പാക്കുന്ന പദ്ധതിയുടെ സംസ്ഥാനതലപ്രഖ്യാപനം നിർവഹിക്കുകയായിരുന്നു മന്ത്രി.
നൂറിലധികം വീടുകളുള്ള വലിയ ഉന്നതികളിലാണ് അംബേദ്കർപദ്ധതിയിലൂടെ വികസനം സാദ്ധ്യമാകുന്നത്. 15ൽ താഴെ കുടുംബങ്ങളുളള ഉന്നതികൾ പാർശ്വവൽക്കരിക്കപ്പെടുന്നു. ഇത് പരിഹരിക്കാനാണ് പഞ്ചമിഗ്രാമം ആവിഷ്കരിച്ചിട്ടുള്ളത്. പദ്ധതിഫണ്ട് ഗുണഭോക്താക്കളിലേക്ക് എത്തിക്കും. പട്ടികജാതികുടുംബങ്ങൾക്കുള്ള ഭവനനിർമ്മാണം വകുപ്പ് നേരിട്ട് നടത്തും. ആദ്യഘട്ടത്തിൽ പതിനായിരം അപേക്ഷകൾ സ്വീകരിക്കും. ഭവനനിർമ്മാണത്തിനുളള ഫണ്ടിൽ കാലാനുസൃതമാറ്റംഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു. കോങ്ങാട് പഞ്ചായത്ത് അംഗം സി.എൻ.ശിവദാസൻ അദ്ധ്യക്ഷനായി. വി.കെ.ശ്രീകണ്ഠൻ എം.പി മുഖ്യാതിഥിയായി. മുണ്ടൂർ പഞ്ചായത്ത്അംഗം കാജാഹുസൈൻ, പട്ടികജാതിവികസനവകുപ്പ് ഉത്തരമേഖല ഡെപ്യൂട്ടി ഡയറക്ടർ കെ.കെ.ഷാജു, ജില്ലാ പട്ടികജാതി വികസനഓഫീസർ ജി.ശ്രീകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |