
പുതിയ യാത്രാ പാക്കേജുമായി കെ.എസ്.ആർ.ടി.സി
തിരുവനന്തപുരം: വിദ്യാർത്ഥികൾക്ക് കുറഞ്ഞ ചെലവിൽ വിനോദവും അറിവും പകരുന്നതിന് 'വിജ്ഞാന ദർശിനി"
എന്ന പുതിയ യാത്രാ പാക്കേജുമായി കെ.എസ്.ആർ.ടി.സി . ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിലാണിത്. സാംസ്‌കാരിക കേന്ദ്രങ്ങൾ, പുരാവസ്തു കേന്ദ്രങ്ങൾ, ഫാക്ടറികൾ, വിനോദ സഞ്ചാര കേന്ദ്രങ്ങൾ എന്നിവ സന്ദർശിച്ച് വിദ്യാർത്ഥികൾക്ക് പ്രായോഗിക അറിവ് നേടാം. .
ആദ്യ ഘട്ടത്തിൽ പൊന്മുടി, കാപ്പുകാട് ആന വളർത്തൽ കേന്ദ്രം, നെയ്യാർ ഡാം, പാലോട് ബൊട്ടാണിക്കൽ ഗാർഡൻ, വിതുര ജേഴ്സി ഫാം, മ്യൂസിയം, പ്ലാനറ്റേറിയം തുടങ്ങിയവ ഉൾപ്പെടുത്തിയാണ് യാത്രകൾ . വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ആവശ്യാനുസരണം വ്യവസായ ശാലകളിലേക്കുള്ള പഠന യാത്രകൾ ഉൾപ്പെടെ ഒരുക്കും. പൊന്മുടി യാത്രയ്ക്ക് അനുയോജ്യമായ പ്രത്യേക ബസുകളാണ് ഉപയോഗിക്കുന്നത്. ഒരു ബസിൽ 36 വിദ്യാർഥികൾക്ക് യാത്ര ചെയ്യാം. മറ്റ് ജില്ലകളിലും പദ്ധതി ഉടൻ നടപ്പാക്കും.കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനും ബഡ്ജറ്റ് ടൂറിസം സെൽ ജില്ലാ കോ-ഓർഡിനേറ്റർമാരുമായി ബന്ധപ്പെടാം. ഫോൺ നമ്പരുകൾ: തിരുവനന്തപുരം നോർത്ത് 9188619378, തിരുവനന്തപുരം സൗത്ത് 9188938522, കൊല്ലം 9188938523, പത്തനംതിട്ട 9188938524, ആലപ്പുഴ 9188938525, കോട്ടയം 9188938526, ഇടുക്കി 9188938527, എറണാകുളം 9188938528, തൃശൂർ 9188938529, പാലക്കാട് 9188938530, മലപ്പുറം 9188938531, കോഴിക്കോട് 9188938532, വയനാട് 9188938533, കണ്ണൂർ, കാസർകോട് 9188938534.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |