SignIn
Kerala Kaumudi Online
Monday, 26 October 2026 3.52 AM IST

കൃഷിയിൽ സജീവമായ കുട്ടികൾക്ക് ഗ്രേസ് മാർക്ക് പരിഗണിക്കും

a

കോഴിക്കോട് : കൃഷിയിൽ സജീവമായ വിദ്യാർത്ഥികൾക്ക് ഗ്രേസ് മാർക്ക് നൽകുന്ന കാര്യം പരിഗണനയിലാണെന്ന് കൃഷി മന്ത്രി ടി. സിദ്ദിഖ് പറഞ്ഞു. വിദ്യാർത്ഥികളിൽ കൃഷിയോടുള്ള താൽപര്യം വളർത്താൻ ഈ വർഷം 500 സ്കൂളുകളിൽ കതിർ ക്ലബ്ബുകൾ ആരംഭിക്കുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ അറിയിച്ചു.
കൃഷിനാശ നഷ്ടപരിഹാരത്തിനും വിള ഇൻഷ്വറൻസിനുമായി കർഷകർക്ക് നൽകാനുള്ള കുടിശ്ശിക തീർപ്പാക്കാൻ 119.68 കോടി രൂപ അനുവദിച്ചു. ഇതിൽ 76.68 കോടി രൂപ കൃഷിനാശ നഷ്ടപരിഹാരത്തിനും 43 കോടി രൂപ വിള ഇൻഷ്വറൻസിനുമാണ്. തുക രണ്ടാഴ്ചയ്ക്കകം പൂർണമായി വിതരണം ചെയ്യും. അനുവദിച്ച തുകയിൽ 22.39 കോടി രൂപ ഇതിനകം വിതരണം ചെയ്തിട്ടുണ്ട്. കാർഷിക അഭിവൃദ്ധി ഫണ്ടിൽ നിന്ന് തുക അനുവദിച്ച് വിതരണം പൂർത്തിയാക്കും.വന്യജീവി ആക്രമണം മൂലമുള്ള കൃഷിനാശത്തിന് നൽകുന്ന നഷ്ടപരിഹാരം 100 ശതമാനം വർദ്ധിപ്പിച്ചതായും മന്ത്രി പറഞ്ഞു. തെങ്ങ്, കൊക്കോ തുടങ്ങിയ വിളകളെയും നഷ്ടപരിഹാര പരിധിയിൽ ഉൾപ്പെടുത്തും. ഡിസംബർ അഞ്ചിന് ലോക മണ്ണ് ദിനത്തോടനുബന്ധിച്ചുള്ള സംസ്ഥാനതല പരിപാടി വയനാട്ടിലും നാലിന് കിഴങ്ങുവിളകളുമായി ബന്ധപ്പെട്ട പരിപാടി തിരുവനന്തപുരത്തും നടക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: A
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA