SignIn
Kerala Kaumudi Online
Tuesday, 27 October 2026 4.04 AM IST

നിയമസഭ കേട്ടു മുംതസീറിന്റെ സങ്കടം, സ്കൂൾ ബാഗിന്റെ ഭാരം കുറയ്ക്കുമെന്ന് മന്ത്രി

READ ENGLISH VERSION
bag

തിരുവനന്തപുരം: സ്കൂൾ ബാഗിന്റെ ഭാരം കുറയ്ക്കണമെന്ന പത്താംക്ലാസുകാരൻ മുംതസീറിന്റെ ഹർജി പരിഗണിച്ച് നിയമസഭ ചരിത്രമെഴുതി. വിഷയത്തിൽ നടപടിയുണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രി എൻ.ഷംസുദ്ദീൻ ഉറപ്പും നൽകി. പൊതുപ്രാധാന്യമുള്ള വിഷയങ്ങളിലെ ഹർജികൾ നിയമസഭാംഗം മുഖേന സഭയിൽ സമർപ്പിക്കുന്നതിനായി ആദ്യമായി ഏർപ്പെടുത്തിയ സംവിധാനമാണ് മുംതസീർ പ്രയോജനപ്പെടുത്തിയത്. എന്നാൽ,​ എം.എൽ.എയ്ക്ക് സഭയിൽ അതേക്കുറിച്ച് പ്രസംഗിക്കാനോ ചർച്ച നടത്താനോ അനുവാദമില്ല.

തൃശൂർ കൊടുങ്ങല്ലൂ‌ർ ഉപജില്ലയിലെ എറിയാട് ഗവ. കേരളവർമ്മ ഹയർസെക്കൻഡറി സ്കൂളിലെ ലീഡർ എം.മുംതസീറിന്റെ ഹർജി കൈപ്പമംഗലം എം.എൽ.എ കെ.കെ.വത്സരാജ് ഇന്നലെ സഭയിൽ സമർപ്പിക്കുകയായിരുന്നു. ആദ്യമായാണ് ഒരു വിദ്യാർത്ഥിയുടെ ഹർജി സഭ പരിഗണിച്ചത്. ഇക്കാര്യം 'കേരളകൗമുദി' കഴിഞ്ഞ 14ന് റിപ്പോർട്ട് ചെയ്തിരുന്നു.

മുംതസീറിന്റെ ഹർജി തുടർപഠനത്തിനും അന്വേഷണത്തിനുമായി നിയമസഭയുടെ പെറ്റീഷൻ കമ്മിറ്റിക്ക് കൈമാറി. കമ്മിറ്റിയുടെ റിപ്പോർട്ട് നിയമസഭയിൽ സമർപ്പിക്കും. ഇതോടെ ഹ‌ർജിയിൽ സാദ്ധ്യമായ നടപടിയുണ്ടാകും. സ്കൂൾ ബാഗുകളുടെ അമിതഭാരം കാരണം വിദ്യാർത്ഥികൾ അനുഭവിക്കുന്ന ശാരീരിക, മാനസിക പ്രശ്നങ്ങൾ വിവരിച്ചായിരുന്നു മുംതസീറിന്റെ ഹർജി. പൊതുപ്രാധാന്യമുള്ള വിഷയങ്ങളിൽ നിയമസഭയുടെ ചട്ടം113 പ്രകാരമാണ് ഹർജി സമർപ്പിച്ചത്.

അന്തിമ തീരുമാനം

ഉന്നതതല യോഗത്തിൽ

മുംതസീറിന്റേത് പൊതുതാത്പര്യ വിഷയമാണെന്നും ഇത് പരിഗണിച്ച്

സ്കൂൾ ബാഗിന്റെ അമിതഭാരം കുറയ്ക്കാൻ സർക്കാർ നടപടിയെടുക്കുമെന്നും മന്ത്രി എൻ.ഷംസുദ്ദീൻ സഭയിൽ വ്യക്തമാക്കി

പാഠ പുസ്തകങ്ങൾ മാസാടിസ്ഥാനത്തിലോ അർദ്ധ വാർഷികാടിസ്ഥാനത്തിലോ ആക്കി പ്രിന്റ് ചെയ്യും. കനം കുറഞ്ഞ പേപ്പർ ഉപയോഗിച്ച് പാഠപുസ്തകം പ്രിന്റ് ചെയ്യുന്നതും പരിഗണിക്കും

ബാഗിന്റെ ഭാരം കുറയ്ക്കുന്നത് ഏതൊക്കെ തരത്തിലാവണമെന്ന് അന്തിമ തീരുമാനമെടുക്കാൻ അടുത്തമാസം 24ന് ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്.

ഹർജി പെറ്റീഷൻ കമ്മിറ്റിക്ക്

മുംതസീറിന്റെ ഹർജി തുടർപഠനത്തിനും അന്വേഷണത്തിനുമായി നിയമസഭയുടെ പെറ്റീഷൻ കമ്മിറ്റിക്ക് കൈമാറി. കമ്മിറ്റിയുടെ റിപ്പോർട്ട് നിയമസഭയിൽ സമർപ്പിക്കും. ഇതോടെ ഹ‌ർജികളിൽ സാദ്ധ്യമായ നടപടികളുമുണ്ടാവും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: A
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA