SignIn
Kerala Kaumudi Online
Friday, 02 October 2026 11.02 AM IST

കോൺഗ്രസ് ആസ്ഥാനത്തെ വാർത്താസമ്മേളനത്തിൽ എഐസിസിക്ക്‌ അമ്പരപ്പ്; പരാതികളിൽ പരിശോധന

adoor-prakash
അടൂർ പ്രകാശ്

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് നടത്തിയ വിമർശനങ്ങൾ പരിശോധിക്കാൻ എഐസിസി തീരുമാനം. കെപിസിസി ആസ്ഥാനത്ത് വാർത്താ സമ്മേളനം നടത്തിയ നടപടി എഐസിസിയെ അമ്പരപ്പിച്ചു. മുഖ്യമന്ത്രിയുടെ പ്രവർത്തന ശൈലിയിൽ അതൃപ്‌തിയറിയിച്ചുകൊണ്ടുള്ള പരാതികൾ നേരത്തെ തന്നെ എഐസിസിക്ക് മുന്നിലെത്തിയിട്ടുണ്ടെന്നാണ് സൂചന.

എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി, നിലവിലെ പരാതികളെക്കുറിച്ച് അന്വേഷിച്ച് വിവരം നേതൃത്വത്തെ ധരിപ്പിക്കും. പാർട്ടിക്കും സർക്കാരിനും ഇടയിൽ ഏകോപനമില്ലെന്നുള്ള കാര്യം ദീപ മുന്നേതന്നെ ഹൈക്കമാൻഡിനെ അറിയിച്ചതായാണ് വിവരം.

മുഖ്യമന്ത്രിക്കെതിരെ കഴിഞ്ഞ ദിവസം താൻ നടത്തിയ വിമർശനം സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തിൽ ആണെന്നും മറ്റാരോടും പിന്തുണ തേടിയിട്ടില്ലെന്നുമാണ് അടൂർ‌ പ്രകാശ് മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്. പറഞ്ഞ അഭിപ്രായത്തിൽ ഉറച്ചുനിൽക്കുന്നെന്നും ലീഗിന് ഭരണപരിഷ്‌കരണ കമ്മിഷൻ സ്ഥാനം നൽകിയതിൽ എതിർപ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിൽ അടൂരിലെ വീട്ടിലാണ് യുഡിഎഫ് കൺവീനർ.

ഇതിനിടെ അടൂർ പ്രകാശിന്റെ അഭിപ്രായത്തോട് ലീഗ് നേതൃത്വത്തിന് അതൃപ്‌തിയുണ്ടെന്നാണ് വിവരം. ബോർഡ് ചെയർമാൻ സ്ഥാനങ്ങളിലെ തീരുമാനം വൈകുന്നതിൽ പി ജെ ജോസഫിനും എതിർപ്പുണ്ട്. ഭരണപരിഷ്കാര കമ്മിഷൻ അദ്ധ്യക്ഷനെയും സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിയെയും നിശ്ചയിച്ചതുൾപ്പെടെയുള്ള പല തീരുമാനങ്ങളും മാദ്ധ്യമ വാർത്തകളിലൂടെയാണ് അറിഞ്ഞതെന്ന് വാർത്താസമ്മേളനത്തിൽ യു.ഡി.എഫ് കൺവീനർ കഴിഞ്ഞദിവസം തുറന്നുപറഞ്ഞിരുന്നു. തന്നെ യു.ഡി.എഫ് കൺവീനറായി നിയോഗിച്ചത് എ.ഐ.സി.സി നേതൃത്വമാണെന്നും അതൃപ്തി രേഖാമൂലം അവിടെ ഇന്ന് അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. അതേസമയം അടൂർ പ്രകാശ് കത്ത് നൽകിയാൽ ബദൽ കത്ത് നൽകാനാണ് വി ഡി സതീശനെ പിന്തുണയ്‌ക്കുന്ന വിഭാഗത്തിന്റെ ആലോചന.

English Summary

AICC is examining complaints after UDF Convenor Adoor Prakash’s criticism of the Chief Minister at the KPCC headquarters. Party-government coordination issues are also under scrutiny.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ADOOR PRAKASH, VDSATHEESAN, AICC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA