പത്തനംതിട്ട: നിലയ്ക്കലിൽ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ മുന്നറിയിപ്പില്ലാതെ എത്തിയത് ആശയക്കുഴപ്പത്തിന് ഇടയാക്കി. താഴെ ഇറങ്ങാതെ പത്ത് സെക്കൻഡോളം വട്ടമിട്ട് പറന്ന ശേഷം ഹെലികോപ്റ്റർ മടങ്ങുകയായിരുന്നു. ZP5151 എന്ന രജിസ്ട്രേഷൻ നമ്പറിലുള്ള ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്ററാണ് നിലയ്ക്കലിലെ ഹെലിപ്പാഡിന് മുകളിലെത്തിയത്.
മുന്നറിയിപ്പില്ലാതെ വന്നതുകൊണ്ട് സ്ഥലത്തെ ഉദ്യോഗസ്ഥർ പരിഭ്രാന്തരാകുകയായിരുന്നു. ഹെലിപ്പാഡിൽ ലാൻഡ് ചെയ്യുമെന്ന് കരുതിയെങ്കിലും ഏകദേശം 10 സെക്കൻഡോളം അന്തരീക്ഷത്തിൽ തന്നെ തുടർന്നശേഷം തിരികെ പോകുകയായിരുന്നു. ഹെലികോപ്റ്റർ എത്തിയതിനെക്കുറിച്ചോ തിരികെ പോയതിന്റെ കാരണത്തെക്കുറിച്ചോ നിലയ്ക്കലിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസിന് യാതൊരു വിവരവും ലഭിച്ചിരുന്നില്ല.
അതീവ സുരക്ഷാ മേഖലയായ ശബരിമലയിലും പരിസരങ്ങളിലും വ്യോമസേനയുടെ ഹെലികോപ്റ്റർ സുരക്ഷാ പരിശോധനയുടെ ഭാഗമായി എത്തിയതാണോ അതോ നിരീക്ഷണപ്പറക്കലായിരുന്നോ എന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ലഭിച്ചിട്ടില്ല. ഇന്ത്യൻ വ്യോമസേനയോ കേരള പൊലീസോ ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.
An Indian Air Force helicopter unexpectedly arrived at Nilakkal, Sabarimala, causing confusion among officials. The helicopter, bearing registration ZP5151, hovered for about ten seconds over the helipad before departing without landing. Its purpose, whether for security checks or surveillance, remains unconfirmed by either the IAF or Kerala Police, with no prior warning given to local authorities.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |