SignIn
Kerala Kaumudi Online
Friday, 11 September 2026 1.52 PM IST

എയർ കേരളയ്ക്ക് റഷ്യൻ കരുത്ത്, വാങ്ങാൻ കരാറായത് 20 വിമാനങ്ങൾ

aircraft
ചെറുയാത്രാവിമാനം

ന്യൂഡൽഹി: റഷ്യയിൽ നിന്ന് നൂറിലധികം വിമാനങ്ങൾ വാങ്ങാൻ ഇന്ത്യൻ കമ്പനികൾ നടപടി തുടങ്ങിയതായി റിപ്പോർട്ട്. ഇതിൽ എയർ കേരളയും ഉൾപ്പെടുന്നു എന്നാണ് ഒരു ഇംഗ്ലീഷ് മാദ്ധ്യമം റിപ്പോർട്ടുചെയ്യുന്നത്. ഡൽഹിയിൽ നടന്ന ഇന്നോപ്രോം പ്രദർശത്തനത്തോടനുബന്ധിച്ചാണ്105 ചെറുവിമാനങ്ങൾ വാങ്ങാൻ ഇന്ത്യൻ കമ്പനികൾ ധാരണയിലെത്തിയത്.

68 പേർക്കുവരെ IL-114-300 വിമാനങ്ങളിൽ സഞ്ചരിക്കാനാവും. റഷ്യൻ സ്റ്റേറ്റ് കോർപ്പറേഷനായ റോസ്റ്റെക്കിന്റെ ഭാഗമായ യുണൈറ്റഡ് എയർ ക്രാഫ്റ്റ് കോർപ്പറേഷനാണ് ഈ വിമാനങ്ങൾ ഇന്ത്യയ്ക്ക് വിൽക്കുന്നത്. വിമാന നിർമണം വിപുലീകരിക്കുന്നതിനായി ഇന്ത്യയെ സാദ്ധ്യതയുളള ഉല്പാദന കേന്ദ്രമായും റഷ്യ പരിഗണിക്കുന്നുണ്ട്. പ്രതിരോധ മേഖലയിലെ സഹകരണത്തിനൊപ്പം ഇന്ത്യയുമായി വ്യാവസായിക സഹകരണം കൂടതൽ മെച്ചപ്പെടുത്താനും റഷ്യ ശ്രമിക്കുന്നുണ്ട്. അതിന്റെ ഭാഗം കൂടിയാണ് വിമാനങ്ങൾ വിൽക്കാനുള്ള നീക്കം എന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.

റിപ്പോർട്ട് പ്രകാരം ഏറ്റവും കൂടുതൽ വിമാനങ്ങൾ വാങ്ങുന്നത് പിനാക്കിൾ എയറിനാണ്. 50 വിമാനങ്ങാണ് ഇവർ വാങ്ങുന്നത്. 20 എണ്ണമാണ് എയർ കേരള വാങ്ങുന്നത്. സ്ലീക്ക് ഏവിയേഷന് 35 വിമാനങ്ങൾ. പ്രാദേശിക വ്യോമയാന ശൃഖലകളും സേവനങ്ങളും പരമാവധി ശക്തിപ്പെടുത്തുകയാണ് ചെറുവിമാനങ്ങൾ വാങ്ങുന്നതുകൊണ്ട് ലക്ഷ്യമിടുന്നത്. ചെറുനഗരങ്ങളെയും പട്ടണങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഉഡാൻ പദ്ധതിക്ക് ഇപ്പോൾ വാങ്ങുന്ന ചെറുവിമാനങ്ങൾ മുതൽക്കൂട്ടാവും എന്നാണ് കരുതുന്നത്. പരിമിതമായ അടിസ്ഥാന സൗകര്യങ്ങൾ മാത്രമുള്ള ചെറു വിമാനത്താവളങ്ങളിൽ നിന്നുപോലും സർവീസ് നടത്താനാവുമെന്നതാണ് ചെറുവിമാനങ്ങളുടെ മേന്മ. അത്തരത്തിലാണ് ഇവയുടെ രൂപകല്പന. ചെറിയ റൺവേകൾ മാത്രമാണ് ഇവയ്ക്ക് ആവശ്യമുളളത്.

English Summary

The September 11, 2001 attacks on the World Trade Center in the United States were among the most horrific terrorist attacks in world history. Two passenger airplanes were deliberately crashed into the Twin Towers, killing 2,977 people, according to the official count.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AIR KERALA, AIR KERALA RUSSIAN AIRCRAFT, 20 AIRCRAFT DEAL, എയർ കേരള വിമാനങ്ങൾ, AIR KERALA റഷ്യൻ വിമാനങ്ങൾ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA