SignIn
Kerala Kaumudi Online
Friday, 21 August 2026 10.38 PM IST

ആലപ്പുഴ ജില്ലയിലെ സർക്കാർ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു

READ ENGLISH VERSION
alappuzha-
നെഹ്റു ട്രോഫി വള്ളംകളി

ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളിയോട് അനുബന്ധിച്ച് ആലപ്പുഴ ജില്ലയിലെ സർക്കാർ സ്ഥാപനങ്ങൾക്ക് നാളെ ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. ജില്ലയിലെ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡിന്റെ എല്ലാ ഓഫീസുകൾക്കും നാളെ അവധിയായിരിക്കും. ക്യാഷ് കൗണ്ടറുകളും പ്രവർത്തിക്കുന്നതല്ല. ഓൺലൈൻ മാർഗങ്ങളിലൂടെ പണമടയ്ക്കാവുന്നതാണെന്നും വൈദ്യുതി തടസം ഒഴിവാക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ ഉറപ്പുവരുത്തുന്നതാണെന്നും അധികൃതർ അറിയിച്ചു.

അതേസമയം വിവിധ ഭാഗങ്ങളിലായി ഇക്കുറി നെഹ്റു ട്രോഫ് ജലോത്സവത്തിൽ 71 വള്ളങ്ങളാണ് മാറ്റുരയ്ക്കുന്നത്. ചുണ്ടൻ വിഭാഗത്തിൽ മാത്രം ആകെ 22 വള്ളങ്ങളുണ്ട്. നാളെ രാവിലെ 11നാണ് മത്സരങ്ങൾ ആരംഭിക്കുന്നത്. ചെറുവള്ളങ്ങളുടെ ഹീറ്റ്സാണ് ആദ്യം. ഉച്ചകഴിഞ്ഞ് രണ്ടിന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിന് ശേഷമാകും ചുണ്ടൻവള്ളങ്ങളുടെ ഹീറ്റ്സ് മത്സരങ്ങളും ചെറുവള്ളങ്ങളുടെ ഫൈനൽ മത്സരങ്ങളും നടക്കുക.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ALAPPUZAHA, NEHRU TROPHY BOAT RACE, ALAPPUZHA HOILIDAY, GOVERNMENT OFFICES HOLIDAY, ALAPPUZHA DISTRICT HOILIDAY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA