
തിരുവനന്തപുരം : പ്രവർത്തനസജ്ജമായ 30 സ്മാർട്ട് അങ്കണവാടികളുടെ സംസ്ഥാനതല ഉദ്ഘാടനം
ഇന്ന് നടക്കും. തിരുവനന്തപുരം പെരുങ്കടവിള ഒറ്റശേഖരമംഗലം കരവറ 60-ാം നമ്പർ അങ്കണവാടിക്ക് സമീപം ജനാർദനപുരം ഹയർസെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ രാവിലെ 11ന് നടക്കുന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്യും. മന്ത്രി വീണാ ജോർജ് ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കും. മറ്റ് 29 അംഗണവാടികളിലും ഇതേസമയം ഉദ്ഘാടനം നടക്കും. ജില്ലയിലെ മന്ത്രിമാർ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ പങ്കെടുക്കും.
പഠനമുറി, വിശ്രമമുറി, ഭക്ഷണ മുറി, അടുക്കള, സ്റ്റോർ റൂം, ഇൻഡോർ ഔട്ട്ഡോർ കളി സ്ഥലം, ഹാൾ, പൂന്തോട്ടം തുടങ്ങിയ സൗകര്യങ്ങളുള്ളതാണ് സ്മാർട്ട് അങ്കണവാടി. 87 അങ്കണവാടികളുടെ ഉദ്ഘാടനം കഴിഞ്ഞു.
189 സ്മാർട്ട് അങ്കണവാടികൾക്ക് കെട്ടിടം നിർമ്മിക്കാൻ അനുമതി നൽകിയിരുന്നു.മൊത്തം 117 സ്മാർട്ട് അങ്കണവാടികൾ യാഥാർത്ഥ്യമായി. ബാക്കിയുള്ളവയുടെ നിർമ്മാണം പുരോഗമിക്കുകയാണ്.
പിന്നാക്ക വിഭാഗ
കോർപ്പറേഷൻ 556
കോടിവായ്പ നൽകി
തിരുവനന്തപുരം: സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ 2024-25 സാമ്പത്തിക വർഷം 556 കോടി രൂപ വായ്പയായി വിതരണം ചെയ്തു. സർക്കാർ ഗ്യാരന്റിഉടെ
അടിസ്ഥാനത്തിൽ ദേശീയ കോർപ്പറേഷനിൽ നിന്നും ലഭിച്ച വായ്പ ഉപയോഗിച്ചാണിത്
കഴിഞ്ഞ 5 സാമ്പത്തിക വർഷങ്ങളായി 1400 കോടി രൂപയുടെ ഗ്യാരന്റി കോർപ്പറേഷന് സംസ്ഥാന സർക്കാരിൽ നിന്നും ലഭിച്ചു.. ഇതിൽ 400 കോടിയുടെ ഗ്യാരന്റി 2023-24 സാമ്പത്തിക വർഷമാണ് ലഭിച്ചത്. കോർപ്പറേഷന്റെ ഹെഡ് ഓഫീസ് നിർമ്മാണത്തിന് സംസ്ഥാന സർക്കാർ സൗജന്യ നിരക്കിൽ സ്ഥലം അനുവദിച്ച തിരുവനന്തപുരത്ത് നിർമ്മാണം പുരോഗമിക്കുന്നു.
ആരോഗ്യവകുപ്പ് അന്വേഷണമാരംഭിച്ചു
വൈക്കം: താലൂക്ക് ആശുപത്രിയിൽ തലയ്ക്ക് പരിക്കേറ്റ് വന്ന പതിനൊന്നുകാരന് മൊബൈൽ വെളിച്ചത്തിൽ ഡോക്ടർ സ്റ്റിച്ചിട്ടെന്ന പരാതിയിൽ ആരോഗ്യവകുപ്പ് അന്വേഷണമാരംഭിച്ചു. സംഭവം മാദ്ധ്യമങ്ങളിൽ വാർത്തയായതോടെയാണ് അന്വേഷിച്ച് നടപടി സ്വീകരിക്കാൻ മന്ത്രി വീണ ജോർജ് ഉത്തരവിട്ടത്. അനാസ്ഥ ഉണ്ടായെന്ന് തെളിഞ്ഞാൽ സർക്കാർ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി വി.എൻ.വാസവൻ വ്യക്തമാക്കി.
അതേസമയം, ഓട്ടോമാറ്റിക് ചേഞ്ച് ഓവർ സ്വിച്ചിനുണ്ടായ തകരാർ പരിഹരിക്കുന്നതിന്റെ ഭാഗമായാണ് വൈദ്യുതി മുടങ്ങിയതെന്നും ഡീസൽ ചെലവുമായും ഡീസൽ ക്ഷാമവുമായും ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങൾ വസ്തുതാ വിരുദ്ധമാണെന്നും ആശുപത്രി സൂപ്രണ്ട് ഡോ. ട്വിങ്കിൾ പ്രഭാകരൻ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |