SignIn
Kerala Kaumudi Online
Saturday, 24 October 2026 2.46 AM IST

മുഖ്യമന്ത്രിയുടെയും പ്രതിപക്ഷ നേതാവിന്റെയും വസതികളിൽ ഹരിതസമൃദ്ധി

a

തിരുവനന്തപുരം: കൃഷി,​ വിനോദസഞ്ചാര വകുപ്പുകൾ സംയുക്തമായി നടത്തുന്ന ഹരിതസമൃദ്ധി പദ്ധതിയുടെ ഭാഗമായി കൃഷിമന്ത്രി ടി.സിദ്ദിഖിന്റെ ഔദ്യോഗിക വസതിയിൽ ശീതകാല പച്ചക്കറി കൃഷിക്ക് തുടക്കമായി. സംസ്ഥാനത്തെ മന്ത്രി മന്ദിരങ്ങളെയും കാർഷിക വിളകളാലും അലങ്കാരസസ്യങ്ങളാലും സമൃദ്ധമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. മുഖ്യമന്ത്രിയുടെ ക്ലിഫ് ഹൗസ്, പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കണ്ടോൺമെന്റ് ഹൗസ്, മറ്റ് മന്ത്രിമാരുടെ ഔദ്യോഗിക വസതികളിലും​ പദ്ധതി നടപ്പാക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നുണ്ട്. കൃഷിമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ ഏകദേശം 250 ഗ്രോബാഗുകളിലും ചട്ടികളിലുമാണ് കൃഷി ഒരുക്കിയിരിക്കുന്നത്. കാബേജ്, കോളിഫ്ലവർ, ബ്രോക്കോളി തുടങ്ങിയ ശീതകാല പച്ചക്കറികൾക്കൊപ്പം പച്ചമുളക്, വഴുതന, വെണ്ട തുടങ്ങിയ അടുക്കളത്തോട്ടത്തിൽ സാധാരണയായി കൃഷി ചെയ്യുന്ന പച്ചക്കറികളും ഇവിടെ നട്ടുവളർത്തും.വീട്ടുവളപ്പുകളിലും പരിമിതമായ സ്ഥലങ്ങളിലും ഗ്രോബാഗുകൾ ഉപയോഗിച്ച് പച്ചക്കറിക്കൃഷി നടത്താമെന്ന സന്ദേശം പദ്ധതിയിലൂടെ പൊതുജനങ്ങളിലെത്തിക്കുകയാണ് ലക്ഷ്യം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA