SignIn
Kerala Kaumudi Online
Saturday, 24 October 2026 12.38 AM IST

ആർക്കിടെക്ച്ചർ അഭിരുചി പരീക്ഷയ്ക്ക് അപേക്ഷിക്കാം

p

2025ൽ ഏറെ മാറ്റങ്ങളോടെ കൗൺസിൽ ഒഫ് ആർക്കിടെക്ച്ചർ നടത്തുന്ന ആർക്കിടെക്ച്ചർ അഭിരുചി പരീക്ഷയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം. NATA എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന അഭിരുചി പരീക്ഷയ്ക്ക് ഇനിമുതൽ പ്ലസ് ടു വിദ്യാർത്ഥികൾക്കും, പ്ലസ് വൺ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം. അഞ്ചു വർഷ ബി. ആർക്ക് കോഴ്‌സിനുള്ള പ്രവേശനം NATA പരീക്ഷയുടെ അടിസ്ഥാനത്തിലാണ്. എൻ.ടി.എ നടത്തുന്ന ജെ.ഇ.ഇ മെയിൻ സെക്കൻഡ് പേപ്പർ സ്‌കോറനുസരിച്ചും ദേശീയ ഇൻസ്റ്റിറ്റ്യൂട്ടുകളിൽ ആർക്കിടെക്ച്ചർ കോഴ്‌സിന് പ്രവേശനം ലഭിക്കും.

മാർച്ച് മുതൽ ജൂൺ വരെയുള്ള മാസങ്ങളിൽ വെള്ളി, ശനി ദിവസങ്ങളിൽ ഉച്ചയ്ക്ക് ശേഷമാണ് പരീക്ഷ. പരീക്ഷയിൽ പാർട്ട് A, B വിഭാഗങ്ങളുണ്ട്. എ 1- ഡ്രോയിംഗ് & കോമ്പസിഷൻ, എ 2- സ്‌കെച്ചിംഗ്&കോമ്പസിഷൻ, എ 3- ത്രീ ഡി കോമ്പസിഷൻ, ബി 1- 42 മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യങ്ങൾ, ബി 2- 8 ചോയ്‌സില്ലാത്ത ചോദ്യങ്ങൾ എന്നിങ്ങനെ മൊത്തം 200 മാർക്കിന്റെ ചോദ്യങ്ങളാണ് നാറ്റയ്ക്കുള്ളത്. പ്ലസ് ടു ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.മൊത്തം 45 ശതമാനം മാർക്ക് ലഭിച്ചിരിക്കണം. നാറ്റയിൽ യോഗ്യത നേടാൻ 200 ൽ 70 മാർക്ക് നേടണം. പാർട്ട് എ യിൽ കുറഞ്ഞത് 20 മാർക്കും പാർട്ട് ബി യിൽ 30 മാർക്കും നേടണം. സ്‌കോറിനു രണ്ടു വർഷ വാലിഡിറ്റിയുണ്ട്. ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.www.nata.in, www.coa.gov.in.

ഐസർ അഭിരുചി പരീക്ഷയ്ക്ക് അപേക്ഷിക്കാം

പ്ലസ് ടു സയൻസ് വിദ്യാർത്ഥികൾക്ക് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ചിൽ (IISER) ബാച്ച്‌ലർ, ഇന്റഗ്രേറ്റഡ് ബാച്ച്‌ലർ മാസ്റ്റേഴ്‌സ് പ്രോഗ്രാമിന് ഇപ്പോൾ അപേക്ഷിക്കാം. ശാസ്ത്ര ഗവേഷണ മേഖലയിൽ താത്പര്യമുള്ളവർക്ക് മികച്ച പ്രോഗ്രാമാണിത്. ബെർഹാംപൂർ, തിരുവനന്തപുരം, മൊഹാലി, ഭോപ്പാൽ, കൊൽക്കത്ത, പൂനെ, തിരുപ്പതി എന്നിവിടങ്ങളിൽ ഐസറുകളുണ്ട്. ഈ വർഷം മേയ് 25 നു നടക്കുന്ന ഐസർ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിന്റെ അടിസ്ഥാനത്തിൽ മാത്രമാണ് പ്രവേശനം. www.iiseradmission.in വഴി മാർച്ച് അഞ്ചു മുതൽ ഏപ്രിൽ 15 വരെ അപേക്ഷിക്കാം. അപേക്ഷകർ 2000 ഒക്ടോബർ ഒന്നിനുശേഷം ജനിച്ചവരായിരിക്കണം. പട്ടിക, ഭിന്നശേഷി വിഭാഗത്തിൽപ്പെട്ടവർക്ക് അഞ്ചു വർഷത്തെ ഇളവ് ലഭിക്കും.

ഹെ​ൽ​ത്ത് ​ഇ​ൻ​ഫ​ർ​മേ​ഷ​ൻ​ ​മാ​നേ​ജ്‌​മെ​ന്റ് ​കോ​ഴ്സ്

തി​രു​വ​ന​ന്ത​പു​രം​:​ ​എ​സ്.​ആ​ർ.​സി​ ​ക​മ്മ്യൂ​ണി​റ്റി​ ​കോ​ളേ​ജ് ​ആ​രം​ഭി​ക്കു​ന്ന​ ​ഡി​പ്ലോ​മ​ ​ഇ​ൻ​ ​ഹെ​ൽ​ത്ത് ​ഇ​ൻ​ഫ​ർ​മേ​ഷ​ൻ​ ​മാ​നേ​ജ്‌​മെ​ന്റ് ​പ്രോ​ഗ്രാ​മി​ലേ​ക്ക് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​ബി​രു​ദം​ ​അ​ഥ​വാ​ ​ത​ത്തു​ല്യ​ ​യോ​ഗ്യ​ത​യു​ള്ള​വ​ർ​ക്ക് ​അ​പേ​ക്ഷി​ക്കാം.​ ​ഹെ​ൽ​ത്ത് ​ഇ​ൻ​ഫ​ർ​മേ​ഷ​ൻ​ ​മാ​നേ​ജ്‌​മെ​ന്റ് ​എ​ജ്യു​ക്കേ​ഷ​ൻ​ ​ആ​ൻ​ഡ് ​റി​സ​ർ​ച്ച് ​ഫൗ​ണ്ടേ​ഷ​നാ​ണ് ​(​ഫോ​ൺ​:​ 9142041102​)​ ​അം​ഗീ​കൃ​ത​ ​പ​ഠ​ന​കേ​ന്ദ്രം.​ ​ഒ​രു​ ​വ​ർ​ഷ​മാ​ണ് ​കാ​ലാ​വ​ധി.​ ​ഓ​ൺ​ലൈ​നി​ലോ​ ​നേ​രി​ട്ടോ​ ​ന​ട​ക്കു​ന്ന​ ​തി​യ​റി​ ​ക്ലാ​സു​ക​ൾ,​ ​നി​ർ​ബ​ന്ധി​ത​ ​പ്രാ​ക്ടി​ക്ക​ൽ​ ​ക്ലാ​സു​ക​ൾ,​ ​ക്ലി​നി​ക്ക​ൽ​ ​സ​ന്ദ​ർ​ശ​ന​ങ്ങ​ൾ,​ ​ഇ​ന്റേ​ൺ​ഷി​പ് ​എ​ന്നി​വ​ ​പ്രോ​ഗ്രാ​മി​ൽ​ ​ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.​ ​പ്രോ​ഗ്രാം​ ​വി​ജ​യി​ക്കു​ന്ന​വ​ർ​ക്ക് ​മെ​ഡി​ക്ക​ൽ​ ​റെ​ക്കോ​ർ​ഡ്സ് ​ടെ​ക്നി​ഷ്യ​ൻ,​ ​മെ​ഡി​ക്ക​ൽ​ ​കോ​ഡ​ർ,​ ​മെ​ഡി​ക്ക​ൽ​ ​ബി​ല്ലിം​ഗ് ​ടെ​ക്നി​ഷ്യ​ൻ,​ ​റ​വ​ന്യൂ​ ​സൈ​ക്കി​ൾ​ ​മാ​നേ​ജ​ർ,​ ​ഹെ​ൽ​ത്ത് ​ഇ​ൻ​ഫ​ർ​മേ​ഷ​ൻ​ ​മാ​നേ​ജ​ർ,​ ​മെ​ഡി​ക്ക​ൽ​ ​ട്രാ​ൻ​സ്‌​ക്രി​പ്ഷ​നി​സ്റ്റ്,​ ​ഹെ​ൽ​ത്ത് ​'​ ​ഡാ​റ്റ​ ​അ​ന​ലി​സ്റ്റ്,​ ​മെ​ഡി​ക്ക​ൽ​ ​ബി​ല്ല​ർ,​ ​എ.​ആ​ർ​ ​കോ​ള​ർ,​ ​ഇ.​എ​ച്ച്.​ആ​ർ​ ​ആ​ൻ​ഡ് ​ഇ.​എം.​ആ​ർ​ ​ടെ​ക്നി​ഷ്യ​ൻ​ ​എ​ന്നി​ങ്ങ​നെ​യു​ള്ള​ ​തൊ​ഴി​ലു​ക​ളി​ൽ​ ​പ്രാ​വീ​ണ്യം​ ​ല​ഭി​ക്കും.​ ​h​t​t​p​s​:​/​/​a​p​p.​s​r​c​c​c.​i​n​/​r​e​g​i​s​t​e​r​ ​ലൂ​ടെ​ ​അ​പേ​ക്ഷ​ 15​ന​കം​ ​സ​മ​ർ​പ്പി​ക്ക​ണം.​ ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക്:​ ​ഡ​യ​റ​ക്ട​ർ,​ ​സ്റ്റേ​റ്റ് ​റി​സോ​ഴ്സ് ​സെ​ന്റ​ർ,​ ​ന​ന്ദാ​വ​നം,​ ​വി​കാ​സ്ഭ​വ​ൻ​ ​പി.​ ​ഒ.,​ ​തി​രു​വ​ന​ന്ത​പു​രം​-33.​ ​ഫോ​ൺ​:​ 0471​-2325101,​ 8281114464.​ ​വെ​ബ്‌​സൈ​റ്റ്:​ ​w​w​w.​s​r​c​c​c.​i​n.

സം​രം​ഭ​ക​ ​പ​രി​ശീ​ല​ന​വും ​ധ​ന​സ​ഹാ​യ​വും

തി​രു​വ​ന​ന്ത​പു​രം​:​ ​വെ​ള്ളാ​യ​ണി​ ​കാ​ർ​ഷി​ക​ ​കോ​ളേ​ജി​ലെ​ ​സെ​ന്റ​ർ​ ​ഫോ​ർ​ ​അ​ഗ്രി​ക​ൾ​ച്ച​റ​ൽ​ ​ഇ​ന​വേ​ഷ​ൻ​സ് ​ആ​ൻ​ഡ് ​ടെ​ക്നോ​ള​ജി​ ​ട്രാ​ൻ​സ്ഫ​റി​ന്റെ​യും​(​സി.​എ.​ഐ.​ടി.​ടി​)​ ​ഹൈ​ദ​രാ​ബാ​ദ് ​മാ​നേ​ജി​ന്റെ​യും​ ​സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ​ ​ന​ട​പ്പാ​ക്കു​ന്ന​ ​അ​ഗ്രി​ ​ക്ലി​നി​ക് ​ആ​ൻ​ഡ് ​അ​ഗ്രി​ ​ബി​സി​ന​സ് ​സെ​ന്റേ​ഴ്സ് ​സ്കീ​മി​ന്റെ​ ​ഭാ​ഗ​മാ​യി​ 45​ ​ദി​വ​സ​ത്തെ​ ​റ​സി​ഡ​ൻ​ഷ്യ​ൽ​ ​പ​രി​ശീ​ല​നം​ ​ന​ൽ​കും.​ ​കൃ​ഷി​ ​അ​നു​ബ​ന്ധ​ ​ശാ​സ്ത്ര​ ​വി​ഷ​യ​ങ്ങ​ളി​ൽ​ ​പ​ന്ത്ര​ണ്ടാം​ ​ക്ലാ​സ് ​മു​ത​ൽ​ ​ബി​രു​ദാ​ന​ന്ത​ര​ ​ബി​രു​ദം​ ​വ​രെ​ ​ജ​യി​ച്ച​വ​ർ​ക്ക് ​ഫെ​ബ്രു​വ​രി​ 7​ ​ന​കം​ ​അ​പേ​ക്ഷി​ക്കാം.​ ​പ​രി​ശീ​ല​നം​ ​വി​ജ​യ​ക​ര​മാ​യി​ ​പൂ​ർ​ത്തി​യാ​ക്കു​ന്ന​വ​ർ​ക്ക് ​ലോ​ൺ​ ​ല​ഭ്യ​മാ​ക്കും.​വ്യ​ക്തി​ക​ൾ​ക്ക് 20​ ​ല​ക്ഷം​ ​രൂ​പ​ ​വ​രെ​യും,​ 5​ ​അം​ഗ​ങ്ങ​ൾ​ ​ഉ​ള്ള​ ​ഗ്രൂ​പ്പു​ക​ൾ​ക്ക് ​ഒ​രു​ ​കോ​ടി​ ​രൂ​പ​ ​വ​രെ​യും​ ​ബാ​ങ്ക് ​വാ​യ്പ​ ​ല​ഭി​ക്കും.

പൊ​തു​വി​ഭാ​ഗ​ത്തി​ൽ​ ​ഉ​ള്ള​വ​ർ​ക്ക് ​വാ​യ്പ​ ​തു​ക​യു​ടെ​ 36​%​ ​തു​ക​ ​സ​ബ്സി​ഡി​ ​ല​ഭി​ക്കും.​വ​നി​ത​ക​ൾ​ക്കും​ ​എ​സ്.​സി​/​എ​സ്.​ടി​ ​വി​ഭാ​ഗ​ങ്ങ​ളി​ൽ​ ​ഉ​ള്ള​വ​ർ​ക്കും​ ​ആ​കെ​ ​പ്രോ​ജ​ക്ട് ​തു​ക​യു​ടെ​ 44​%​ ​വ​രെ​ ​സ​ബ്സി​ഡി​ ​ല​ഭി​ക്കും.​കൂ​ടു​ത​ൽ​ ​വി​വ​ര​ങ്ങ​ൾ​ക്കും,​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്യാ​നു​മാ​യി​ 9447495778,​ 8891540778​ ​ന​മ്പ​രു​ക​ളി​ൽ​ ​ബ​ന്ധ​പ്പെ​ടാം.​ ​അ​നു​ബ​ന്ധ​ ​വി​വ​ര​ങ്ങ​ൾ​ക്ക് ​h​t​t​p​s​:​/​/​w​w​w.​a​g​r​i​c​l​i​n​i​c​s.​n​e​t​/​ .​ ​ഫെ​ബ്രു​വ​രി​ 10​ന് ​വെ​ള്ളാ​യ​ണി​ ​സി.​എ.​ഐ.​ടി.​ടി​ ​(​കൈ​റ്റ്,​ ​വെ​ള്ളാ​യ​ണി​)​ ​ആ​സ്ഥാ​ന​ത്ത് ​വ​ച്ച് ​പ​രി​ശീ​ല​നാ​ർ​ത്ഥി​ക​ളു​ടെ​ ​സ്ക്രീ​നിം​ഗ് ​ന​ട​ക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ARCHITECTURE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA