
ആലപ്പുഴ: കേരളത്തിലെ ജലോത്സവത്തിന് തുടക്കമിട്ട് പമ്പയാറ്റിൽ നടന്ന ചമ്പക്കുളം മൂലംവള്ളികളിയിൽ അരോമ ചുണ്ടന് കന്നിക്കിരീടം. 10 ദിവസം മുമ്പാണ് നീറ്റിലിറക്കിയത്. അരോമ ബോട്ട് ക്ലബിന്റെ കരുത്തിലാണ് പ്രഥമമത്സരത്തിൽ രാജപ്രമുഖൻ ട്രോഫിയിൽ മുത്തമിട്ടത്. നടുഭാഗം ബ്ലോട്ട് ക്ലബ് തുഴഞ്ഞ നടുഭാഗംചുണ്ടനെ ഒരുവള്ളപ്പാടിന് പിന്നിലാക്കിയാണ് ഒന്നാമതെത്തിയത്. കുമരകം എൻ.സി.ഡി.സി ബോട്ട് ക്ലബ് തുഴഞ്ഞ നടുവിലേപറമ്പൻ ചുണ്ടനാണ് മൂന്നാംസ്ഥാനം. ലൂസേഴ്‌സ് ഫൈനലിൽ ചമ്പക്കുളം ബോട്ട് ക്ലബ് തുഴഞ്ഞ ചമ്പക്കുളം ചുണ്ടൻ വിജയിച്ചു. മന്ത്രി പി.സി. വിഷ്ണുനാഥ് ജലമേള ഉദ്ഘാടനം ചെയ്തു.
റെജി ചെറിയാൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാകലക്ടർ ഷാജി വി. നായർ പതാക ഉയർത്തി. കൊടിക്കുന്നിൽ സുരേഷ് എം.പി സമ്മാനദാനം നിർവഹിച്ചു. ആലപ്പുഴ ജില്ല പഞ്ചായത്ത് പ്രസിഡന്റ് എ.മഹേന്ദ്രൻ, കോട്ടയം ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |