
ഉദയംപേരൂർ: പ്ലസ് വൺ തുടർപഠനത്തിന് പിതാവ് സമ്മതിക്കാത്തതിനെ തുടർന്ന് പൊലീസിൽ പരാതി നൽകാൻ സഹായം തേടിയ 16കാരിയെ ഇൻസ്റ്റഗ്രാം സുഹൃത്തും സംഘവും ചേർന്ന് കടത്തിക്കൊണ്ടുപോയ കേസിൽ 3പേരെ ഉദയംപേരൂർ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം പുഴക്കാട്ടിരി ചെറുകുന്നത്തുപറമ്പിൽ കെ. ബീന (34), ആലപ്പുഴ കാർത്തികപ്പള്ളി സ്വദേശി പി.എ. പ്രതാപൻ (31), ആർ.രാഹുൽ (26) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
പൊലീസ് പറയുന്നതനുസരിച്ച്, കായംകുളം പത്തിയൂർ സ്വദേശിനിയായ വിദ്യാർത്ഥിനിക്ക് മുൻപ് പഠിച്ചിരുന്ന സ്കൂളിൽ പ്ലസ് വണ്ണിന് അലോട്ട്മെന്റ് ലഭിച്ചിരുന്നു. എന്നാൽ പിതാവ് തുടർപഠനത്തിന് അനുമതി നിഷേധിച്ചു. വിദ്യാർത്ഥിനി ഈ വിവരം ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ബീനയെ അറിയിച്ചു. പൊലീസിൽ പരാതി നൽകാൻ സഹായിക്കാമെന്ന് വിശ്വസിപ്പിച്ച ബീനയുടെ നിർദ്ദേശപ്രകാരം പ്രതാപനും രാഹുലും ചേർന്ന് 2ന് വൈകിട്ട് കൊച്ചുപള്ളി ബസ് സ്റ്റോപ്പിന് സമീപത്തുനിന്ന് പെൺകുട്ടിയെ കാറിൽ കൂട്ടിക്കൊണ്ടുപോയി. തുടർന്ന് മലപ്പുറത്തുനിന്ന് ബീനയെയും കൂട്ടി മൂന്നാർ വഴിയും മറ്റ് സ്ഥലങ്ങളിലേക്കും സഞ്ചരിച്ചതായാണ് എഫ്.ഐ.ആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |